---
title: "മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന"
english_title: "Rtpcr test kannur oct 19"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5920/rtpcr-test-kannur-oct-19"
published_at: "2021-10-19T06:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616e1a9fa2c5c_images - 2021-10-19T063754.481.jpeg"
keywords: []
---

# മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

> **Lead Summary:** **കണ്ണൂർ** : ജില്ലയില്‍ ചൊവ്വ (ഒക്ടോബര്‍ 19) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

## Article Content

**കണ്ണൂർ** : ജില്ലയില്‍ ചൊവ്വ (ഒക്ടോബര്‍ 19) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

ചിറക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, പുന്നച്ചേരി പ്രാഥമികാരോഗ്യ കേന്ദ്രം, കോട്ടൂര്‍ സബ്‌സെന്റര്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും ശിശുമന്ദിരം മൂന്നു പെരിയ, പന്ന്യന്നൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം, കീഴ്പ്പള്ളി ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രം രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെ കരിവെള്ളൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം, മുതലപ്പാറ കോണ്‍വെന്റ് രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയും മലങ്കര സെന്റ് ജോസഫ് സണ്‍ഡേ സ്‌കൂള്‍ ഹാള്‍ പള്ളിത്തട്ട് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒന്ന് വരെയും കരുവഞ്ചാല്‍ ചര്‍ച്ച് പാരിഷ്ഹാള്‍, ആറ്റടപ്പ യു പി സ്‌കൂള്‍, മൊകേരി സബ്‌സെന്റര്‍ ഓള്‍ഡ് ബില്‍ഡിംഗ്, പാലക്കീല്‍ ഓഡിറ്റോറിയം അങ്ങാടിക്കടവ്, പരിയാരം പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ നാല് മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5920/rtpcr-test-kannur-oct-19)