---
title: "കണ്ണൂർ ജില്ലയിൽ 14 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍"
english_title: "Covid vaccination kannur oct 19"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5921/covid-vaccination-kannur-oct-19"
published_at: "2021-10-19T06:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616e1b26ce1fb_images - 2021-10-19T064012.434.jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 14 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍

> **Lead Summary:** **കണ്ണൂർ: **ജില്ലയില്‍ ചൊവ്വാഴ്ച (ഒക്ടോബര്‍ 19) 14 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കൊവിഡ് വാക്സിനേഷന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷില്‍ഡ് ആണ് നല്‍കുക.

## Article Content

**കണ്ണൂർ: **ജില്ലയില്‍ ചൊവ്വാഴ്ച (ഒക്ടോബര്‍ 19) 14 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കൊവിഡ് വാക്സിനേഷന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷില്‍ഡ് ആണ് നല്‍കുക.

സ്‌പോട്ട് രജിസ്‌ട്രേഷന്‍ മുഖേനയാണ് വാക്സിന്‍ ലഭിക്കുക. സ്‌പോട്ട് വാക്‌സിനേഷന് പോകുന്നവര്‍ അതാത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ.

ഫോണ്‍: 8281599680, 8589978405, 8589978401, 0497 2700194 , 0497 2713437.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5921/covid-vaccination-kannur-oct-19)