---
title: " മോസസ് മെമ്മോറിയൽ നാഷണൽ കരാട്ടെ ചാമ്പ്യഷിപ്പിൽ കതിരൂർ അലൻ തിലക് കരാട്ടെ സ്കൂളിന് വൻ നേട്ടം"
english_title: "Kathirur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59211/kathirur"
published_at: "2022-08-03T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea48c3a2535_PicsArt_08-03-03.35.29.jpg"
keywords: []
---

#  മോസസ് മെമ്മോറിയൽ നാഷണൽ കരാട്ടെ ചാമ്പ്യഷിപ്പിൽ കതിരൂർ അലൻ തിലക് കരാട്ടെ സ്കൂളിന് വൻ നേട്ടം

> **Lead Summary:** **കതിരൂർ: **ദേശീയ തലത്തിൽ നടന്ന മോസസ് മെമ്മോറിയൽ നാഷണൽ കരാട്ടെ ചാമ്പ്യഷിപ്പിൽ കതിരൂർ അലൻ തിലക് കരാട്ടെ സ്കൂളിന് വൻ നേട്ടം. 21 സ്വർണ്ണ മെഡലുകൾ ഉൾപ്പെടെ 47 മെഡലുകളാണ് കതിരൂർ അലൻ തിലക് കരാട്ടെ സ്കൂളിലെ കുട്ടികൾ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂർ ജില്ലയിലെ ഭദ്രപതിയിൽ വച്ചാണ് മോസസ് മെമ്മോറിയൽ നാഷണൽ കരാട്ടെ ചാമ്പ്യഷിപ്പ് നടന്നത്.

## Article Content

**കതിരൂർ: **ദേശീയ തലത്തിൽ നടന്ന മോസസ് മെമ്മോറിയൽ നാഷണൽ കരാട്ടെ ചാമ്പ്യഷിപ്പിൽ കതിരൂർ അലൻ തിലക് കരാട്ടെ സ്കൂളിന് വൻ നേട്ടം. 21 സ്വർണ്ണ മെഡലുകൾ ഉൾപ്പെടെ 47 മെഡലുകളാണ് കതിരൂർ അലൻ തിലക് കരാട്ടെ സ്കൂളിലെ കുട്ടികൾ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂർ ജില്ലയിലെ ഭദ്രപതിയിൽ വച്ചാണ് മോസസ് മെമ്മോറിയൽ നാഷണൽ കരാട്ടെ ചാമ്പ്യഷിപ്പ് നടന്നത്.

രാജ്യത്തെ പ്രമുഖ ചാമ്പ്യൻഷിപ്പുകളിലൊന്നായ മോസസ് മെമ്മോറിയൽ നാഷണൽ കരാട്ടെ ചാമ്പ്യഷിപ്പിൽ വൻ താരനിരയാണ് പങ്കെടുത്തത്. കതിരൂർ അലൻ തിലക് കരാട്ടെ സ്കൂളിൽ നിന്നും ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികളും മെഡൽ കരസ്ഥമാക്കി. കരാട്ടെ ബ്ലാക്ക് ബെൽറ്റ്‌ വിഭാഗങ്ങളിൽ മത്സരിച്ച 18 കുട്ടികളാണ് മെഡൽ കരസ്ഥമാക്കിയത്.

21 സ്വർണ്ണ മെഡലും,17 വെള്ളിമെഡലും, 9 ബ്രോൺസ് മെഡലും ഉൾപ്പെടെ 47 മെഡലുകളാണ് കതിരൂർ അലൻ തിലക് കരാട്ടെ സ്കൂളിലെ കുട്ടികൾ കരസ്ഥമാക്കിയത്. അലൻ തിലക് കരാട്ടെ സ്കൂളിൻ്റെ മുഖ്യാ പരിശീലകനായ റെൻഷി സുമേഷ് ചടയതിന്റെ നേതൃത്വത്തിലാണ് കുട്ടികൾ പരിശീലനം നേടിയത്. മികച്ച വിജയം നേടിയ കുട്ടികളെ കതിരൂർ അലൻ തിലക് കരാട്ടെ സ്കൂളിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു.

അലൻ തിലക് കരാട്ടെ സ്കൂൾ പ്രസിഡന്റ്‌ എൻ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുമേഷ് ചടയത്ത് കുട്ടികളെ അനുമോദിച്ചു. എം.കെ.പ്രദീപൻ, ജോയിൻ സെക്രട്ടറി എം.നിഷ., ട്രഷറർ. സി. കെ മുരളീധരൻ എന്നിവർ സംസാരിച്ചു ദേശീയ മത്സരത്തിൽ വിജയികളായവരുടെ രഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59211/kathirur)