---
title: "ഉരുൾപൊട്ടൽ ദുരിതം വിതച്ച മേഖലകളിൽ കെ.കെ.ഷൈലജ ടീച്ചർ എം.എൽ.എയും സംഘവും സന്ദർശിച്ചു"
english_title: "Kk shylaja teacher mla"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59215/kk-shylaja-teacher-mla"
published_at: "2022-08-03T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea4c783160b_Picsart_22-08-03_15-47-08-311.jpg"
keywords: []
---

# ഉരുൾപൊട്ടൽ ദുരിതം വിതച്ച മേഖലകളിൽ കെ.കെ.ഷൈലജ ടീച്ചർ എം.എൽ.എയും സംഘവും സന്ദർശിച്ചു

> **Lead Summary:** ഉരുൾപൊട്ടൽ ദുരിതം വിതച്ച ചെക്യേരി, കോളയാട്, പേരാവൂർ മേഖലകളിൽ കെ.കെ.ഷൈലജ ടീച്ചർ എം.എൽ.എയും ,സംഘവും സന്ദർശിച്ചു.

## Article Content

ഉരുൾപൊട്ടൽ ദുരിതം വിതച്ച ചെക്യേരി, കോളയാട്, പേരാവൂർ മേഖലകളിൽ കെ.കെ.ഷൈലജ ടീച്ചർ എം.എൽ.എയും ,സംഘവും സന്ദർശിച്ചു.

പിഞ്ചുകുഞ്ഞ് ഉൾപ്പെടെ രണ്ടു പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടൽ പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയതെന്നും, വീടുകളും, കൃഷിയിടങ്ങളും, റോഡും ഉൾപ്പെടെ ജനവാസ മേഖലകളിൽ ഉണ്ടായ നഷ്ടങ്ങളിൽ ജനങ്ങൾ നേരിട്ട പ്രയാസങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഷൈലജ ടീച്ചർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59215/kk-shylaja-teacher-mla)