---
title: "കൊറിയർ വഴി ബെംഗളുരുവിൽ നിന്ന് എം ഡി എം എ എത്തിച്ച യുവാവ് പിടിയിൽ"
english_title: "Bengalore"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59218/bengalore"
published_at: "2022-08-03T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea4e84e92e2_Screenshot_20220803-155847.png"
keywords: []
---

# കൊറിയർ വഴി ബെംഗളുരുവിൽ നിന്ന് എം ഡി എം എ എത്തിച്ച യുവാവ് പിടിയിൽ

> **Lead Summary:** **മലപ്പുറം: **കൊറിയർ വഴി ബെംഗളുരുവിൽ നിന്ന് എം ഡി എം എ എത്തിച്ച യുവാവ് പിടിയിൽ. കോട്ടക്കൽ കൈപ്പള്ളി കുണ്ട് കുറുന്തലവീട്ടിൽ ഹരികൃഷ്ണൻ ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

## Article Content

**മലപ്പുറം: **കൊറിയർ വഴി ബെംഗളുരുവിൽ നിന്ന് എം ഡി എം എ എത്തിച്ച യുവാവ് പിടിയിൽ. കോട്ടക്കൽ കൈപ്പള്ളി കുണ്ട് കുറുന്തലവീട്ടിൽ ഹരികൃഷ്ണൻ ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

കൊറിയർ വഴി എത്തിച്ച 54 ഗ്രാം എം ഡി എം എ നേരിട്ട് വാങ്ങാനെത്തുന്നതിനിടെ എക്‌സൈസ് സംഘത്തിന്റെ പിടിയിലാകുകയായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കോട്ടക്കൽ ടൗണിൽ എക്സൈസ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ്. ബെംഗളൂരുവിൽ നിന്നാണ് കോട്ടക്കൽ നഗരത്തിൽ പ്രവർത്തിക്കുന്ന കൊറിയർ സ്ഥാപനത്തിലേക്ക് പാർസൽ വന്നത്. ഇത് വാങ്ങാൻ എത്തിയപ്പോഴാണ് യുവാവ് പിടിയിലായത്. ഇയാളുടെ വീട്ടിലും പരിശോധന നടത്തി. നേരത്തേയും ഇയാൾ മയക്കുമരുന്ന് എത്തിച്ചതായി അന്വേഷണ സംഘം പറഞ്ഞു.  അഞ്ച് തവണ ഇത്തരത്തിൽ കൊണ്ട് വന്നിട്ടുണ്ടെന്ന് തിരൂർ എക് സൈസ് സർക്കാർ ഇൻസ്പെക്ടർ ജിജി പോൾ അറിയിച്ചു.

കോട്ടക്കൽ കേന്ദ്രമാക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എം ഡി എം എ വിതരണം നടത്തുന്ന സംഘത്തിലെ അംഗമാണിയാളെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. സംസ്ഥാന എക്സൈസ് സ്‌ക്വാഡ്, മലപ്പുറം എക്സൈസ് ഇന്റലിജൻസ് സ്‌ക്വാഡ്. തിരൂർ എക്സൈസ് സർക്കിൾ ടീം എന്നീ സംഘങ്ങളുടെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59218/bengalore)