---
title: "കനത്ത മഴയിലും ഉരുൾപൊട്ടലിലും കോളയാട് പുന്നപ്പാലത്തെ ഏട്ടോളം വീടുകളിൽ വെള്ളം കയറി"
english_title: "Around seven houses in Kolayad Punnapalam were flooded"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59219/around-seven-houses-in-kolayad-punnapalam-were-flooded"
published_at: "2022-08-03T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea55f71d1c5_IMG-20220803-WA0080.jpg"
keywords: []
---

# കനത്ത മഴയിലും ഉരുൾപൊട്ടലിലും കോളയാട് പുന്നപ്പാലത്തെ ഏട്ടോളം വീടുകളിൽ വെള്ളം കയറി

> **Lead Summary:** കോളയാട്: കനത്ത മഴയിലും ഉരുൾപൊട്ടലിലും കോളയാട് പുന്നപ്പാലത്തെ ഏട്ടോളം വീടുകളിൽ വെള്ളം കയറി. കോഴി ഫാമിൽ അടക്കം വെള്ളം കയറിയതിനെ തുടർന്ന് നാശമാണ് ഈ മേഖലയിൽ സംഭവിച്ചിട്ടുള്ളത്. ചെക്കേരിയിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്നാണ് പുന്നപ്പാലം മേഖലയിലെ വീടുകളിൽ വെള്ളം കയറിയത്.

## Article Content

കോളയാട്: കനത്ത മഴയിലും ഉരുൾപൊട്ടലിലും കോളയാട് പുന്നപ്പാലത്തെ ഏട്ടോളം വീടുകളിൽ വെള്ളം കയറി. കോഴി ഫാമിൽ അടക്കം വെള്ളം കയറിയതിനെ തുടർന്ന് നാശമാണ് ഈ മേഖലയിൽ സംഭവിച്ചിട്ടുള്ളത്. ചെക്കേരിയിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്നാണ് പുന്നപ്പാലം മേഖലയിലെ വീടുകളിൽ വെള്ളം കയറിയത്.

രാത്രിയോടെ തന്നെ വീടുകളിൽ നിന്നും ആളുകളെ മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.വീട്ടുസാധങ്ങൾ പൂർണമായും നശിച്ചു.കുഴുപള്ളി സുരേന്ദ്രന്റെ വീടും ചായക്കടയിലും വെള്ളം കയറി. വെള്ളം കയറിയ വീടുകൾ ഇന്ന് രാവിലെയോടെ നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ ശുചിയാക്കി.

ഈ മേഖലയിൽ തന്നെ നിരവധി കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. ചാലിയയിൽ സാബുവിന്റെ കോഴിഫാമിലെ 300 ഓളം കോഴികളാണ് ചത്തത്. കോഴിയുടെ തീറ്റ അടക്കം അമ്പതിനായിരം രൂപയോളം ആണ് നഷ്ടം കണക്കാക്കുന്നത്.പഞ്ചായത്ത് അധികൃതരും പേരാവൂർ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59219/around-seven-houses-in-kolayad-punnapalam-were-flooded)