---
title: "നിടുംപൊയിൽ - മാനന്തവാടി ചുരം റോഡ് ഗതാഗതം ഭാഗികമായി പുന .സ്ഥാപിച്ചു"
english_title: "Nidumpoyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59222/nidumpoyil"
published_at: "2022-08-03T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea567ef1cb7_PicsArt_08-03-04.34.23.jpg"
keywords: []
---

# നിടുംപൊയിൽ - മാനന്തവാടി ചുരം റോഡ് ഗതാഗതം ഭാഗികമായി പുന .സ്ഥാപിച്ചു

> **Lead Summary:** നിടുംപൊയിൽ-മാനന്തവാടി റോഡിൽ ഇന്ന് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു . ഉരുൾപൊട്ടലിനെത്തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി വാഹനഗതാഗതം പൂർണമായും നിലച്ച നിടുംപൊയിൽ-മാനന്തവാടി റോഡിൽ ചൊവ്വാഴ്ച രണ്ടിടത്തെ മണ്ണും കല്ലും മാറ്റിയിട്ടുണ്ട്.

## Article Content

നിടുംപൊയിൽ-മാനന്തവാടി റോഡിൽ ഇന്ന് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു . ഉരുൾപൊട്ടലിനെത്തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി വാഹനഗതാഗതം പൂർണമായും നിലച്ച നിടുംപൊയിൽ-മാനന്തവാടി റോഡിൽ ചൊവ്വാഴ്ച രണ്ടിടത്തെ മണ്ണും കല്ലും മാറ്റിയിട്ടുണ്ട്.

മൂന്നുകിലോറ്ററോളം ദൂരത്തിൽ റോഡിൽ ഉരുൾപൊട്ടിയതിന്റെ അവശിഷ്ടങ്ങൾ അടിഞ്ഞനിലയിലാണ്. പൊതുമരാമത്ത് വകുപ്പ് ജില്ലാ എക്സി. എൻജിനിയർ എം.ജഗദീഷ്, റോഡ്‌സ് വിഭാഗം കൂത്തുപറമ്പ് അസി. എൻജിനിയർ വി.വി.പ്രസാദ് എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്.

ഇരുവശങ്ങളിലുമായി നിരവധി ചരക്കുവാഹനങ്ങളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59222/nidumpoyil)