---
title: "ഒട്ടൻഛത്രം പദ്ധതി പിൻവലിക്കണം:  ഇന്ന് കോൺഗ്രസിന്‍റെ പ്രാദേശിക ഹർത്താൽ"
english_title: "Harthal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59321/harthal"
published_at: "2022-08-04T06:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eb1500401d9_Screenshot_20220804-060712.png"
keywords: []
---

# ഒട്ടൻഛത്രം പദ്ധതി പിൻവലിക്കണം:  ഇന്ന് കോൺഗ്രസിന്‍റെ പ്രാദേശിക ഹർത്താൽ

> **Lead Summary:** **പാലക്കാട്: **ആളിയാർ ഡാമിൽ നിന്നു വെള്ളം കൊണ്ടു പോയുള്ള ഒട്ടൻഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് കോൺഗ്രസിന്‍റെ ഹർത്താൽ. ചിറ്റൂർ നിയമസഭ മണ്ഡലത്തിൽ പൂർണമായും നെന്മാറ നിയോജക മണ്ഡലത്തിലെ നെല്ലിയാമ്പതി, അയിലൂർ, നെന്മാറ പഞ്ചായത്തുകളൊഴികെയുള്ള മറ്റ് ഏഴു പഞ്ചായത്തുകളിലുമാണ് ഹർത്താലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ.

## Article Content

**പാലക്കാട്: **ആളിയാർ ഡാമിൽ നിന്നു വെള്ളം കൊണ്ടു പോയുള്ള ഒട്ടൻഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് കോൺഗ്രസിന്‍റെ ഹർത്താൽ. ചിറ്റൂർ നിയമസഭ മണ്ഡലത്തിൽ പൂർണമായും നെന്മാറ നിയോജക മണ്ഡലത്തിലെ നെല്ലിയാമ്പതി, അയിലൂർ, നെന്മാറ പഞ്ചായത്തുകളൊഴികെയുള്ള മറ്റ് ഏഴു പഞ്ചായത്തുകളിലുമാണ് ഹർത്താലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ.

കേന്ദ്ര സർക്കാരിന്‍റെ അമൃത്, ജലജീവൻ മിഷൻ പദ്ധതികളിൽ നിന്നു 930  കോടി രൂപയ്ക്കാണ് ഒട്ടൻഛത്രം കുടിവെള്ള പദ്ധതിക്ക് തമിഴ്നാട് സർക്കാർ ഭരണാനുമതി നൽകിയിരിക്കുന്നത്. ഒട്ടൻഛത്രം പദ്ധതിയുടെ ടെണ്ടർ തുറക്കുന്ന ദിവസമായതിനാലാണ് ഓഗസ്റ്റ് നാലിന് ഹർത്താൽ നടത്തുന്നത്.

പി എ പി കരാറിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട 7.25 ടി എം എസി വെള്ളം 2018 - ലെ പ്രളയത്തിനു മുമ്പുള്ള രണ്ട് ജലവർഷങ്ങളിൽ ലഭിച്ചിരുന്നില്ല. 2016 - 17 ജലവർഷത്തിൽ 4.37 ടി എം സിയും 2017 - 18 ജലവർഷത്തിൽ 6.24 ടി എം സി യുമാണ് ലഭിച്ചത്. ഇപ്പോൾ ലഭിക്കുന്ന അതിവർഷം നിന്നാൽ അവകാശപ്പെട്ട വെള്ളം ഒരിക്കലും ലഭിക്കാത്ത തരത്തിൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് ചൂണ്ടികാട്ടിയാണ് കോൺഗ്രസ് പ്രാദേശിക ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59321/harthal)