---
title: "പെരിയാറിൽ  ജലനിരപ്പ് ഉയർന്നു: വഞ്ചികൾ ഒഴുകിപ്പോയി "
english_title: "Periyar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59329/periyar"
published_at: "2022-08-04T07:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eb22c0982a6_Screenshot_20220804-070609.png"
keywords: []
---

# പെരിയാറിൽ  ജലനിരപ്പ് ഉയർന്നു: വഞ്ചികൾ ഒഴുകിപ്പോയി 

> **Lead Summary:** **പെരുമ്പാവൂർ : **കനത്ത മഴയുടെ ഫലമായി പെരിയാറില്‍ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ തീരത്ത് കെട്ടിയിട്ടിരുന്ന വഞ്ചികളും ബോട്ടുകളും ഒഴുകിപ്പോയി.

## Article Content

**പെരുമ്പാവൂർ : **കനത്ത മഴയുടെ ഫലമായി പെരിയാറില്‍ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ തീരത്ത് കെട്ടിയിട്ടിരുന്ന വഞ്ചികളും ബോട്ടുകളും ഒഴുകിപ്പോയി.

ചേരാനല്ലൂരില്‍, പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച വഞ്ചികളാണ് പുലര്‍ച്ചെയോടെ ഒഴുകിപ്പോയത്. ചേരാനല്ലൂര്‍ പൂണോളി ജോസ്, മാണിക്യത്താന്‍ സേവ്യര്‍ പൂണോളി ഷിജോ എന്നിവരുടെതാണ് ഒഴുകിപ്പോയ വഞ്ചികള്‍. ഈ പ്രദേശത്തെ മറ്റു പലരുടെയും വഞ്ചികളും ഇത്തരത്തില്‍ നഷ്ടമായിട്ടുണ്ട്. വല്ലംകടവ് ഭാഗത്ത് വിനോദ സ‍ഞ്ചാരത്തിന് ഉപയോഗിച്ചിരുന്ന ബോട്ട് ഒഴുക്കില്‍പ്പെട്ടെങ്കിലും ആലുവ തോട്ടുംമുഖത്ത് നിന്നു കിട്ടി.

വല്ലം സ്വദേശികളായ നൗഫല്‍, നിസാര്‍ എന്നിവരുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് 20 പേര്‍ക്ക് സ‍ഞ്ചരിക്കാവുന്നതാണ് ഈ ബോട്ട്. വല്ലം പാലം നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന ജങ്കാര്‍ ഇടിച്ച്‌ നങ്കൂരമിളകിയാണ് ബോട്ട് ഒഴുകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59329/periyar)