---
title: "മണർകാട് പാടശേഖരത്തെ വെള്ളക്കെട്ടിൽ വീണ് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി"
english_title: "The body of the student who fell into the water and went missing was found"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59395/the-body-of-the-student-who-fell-into-the-water-and-went-missing-was-found"
published_at: "2022-08-04T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eb675d1aaa3_Screenshot_2022-08-04-11-51-52-42_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# മണർകാട് പാടശേഖരത്തെ വെള്ളക്കെട്ടിൽ വീണ് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** കോട്ടയം: മണർകാട് പാടശേഖരത്ത് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മണർകാട് സ്വദേശി ജോയൽ മാത്യുവാണ് മരിച്ചത്. പോലീസും അഗ്നിശമന സേനയും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് പാടശേഖരത്തെ വെള്ളക്കെട്ടിൽ ജോയലിനെ കാണാതായത്.

## Article Content

കോട്ടയം: മണർകാട് പാടശേഖരത്ത് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മണർകാട് സ്വദേശി ജോയൽ മാത്യുവാണ് മരിച്ചത്. പോലീസും അഗ്നിശമന സേനയും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് പാടശേഖരത്തെ വെള്ളക്കെട്ടിൽ ജോയലിനെ കാണാതായത്.

ബുധനാഴ്ച തൃശ്ശൂരിലും വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചിരുന്നു. പുതുക്കാട് ഉഴിഞ്ഞാൽപാടത്തെ വെള്ളക്കെട്ടിൽ മീൻ പിടിക്കാനിറങ്ങിയ കണ്ണമ്പത്തൂർ പുത്തൻപുരയ്ക്കൽ വർഗീസിന്റെ മകൻ ബാബുവാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59395/the-body-of-the-student-who-fell-into-the-water-and-went-missing-was-found)