---
title: "ടിപ്പറിന്റെ കാര്യർ വൈദ്യുതി ലൈനിൽ തട്ടി ഡ്രൈവർ മരിച്ചു"
english_title: "The driver of the tipper hit a power line and died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59413/the-driver-of-the-tipper-hit-a-power-line-and-died"
published_at: "2022-08-04T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eb718f813dd_IMG-20220804-WA0039.jpg"
keywords: []
---

# ടിപ്പറിന്റെ കാര്യർ വൈദ്യുതി ലൈനിൽ തട്ടി ഡ്രൈവർ മരിച്ചു

> **Lead Summary:** കൽപ്പറ്റ: ഇലക്ട്രിക്കൽ സർക്കിളിന് കീഴിൽ കോറോം ES പരിധിയിൽ സ്വകാര്യ ക്രഷറിന്റെ പരിധിയിൽ വരുന്ന സ്ഥലത്ത് 11kV ലൈനിന് താഴെ നിർത്തിയിട്ട ടിപ്പർ ലോറിയുടെ പുറക് വശം ഉയർത്തുന്നതിനിടയിൽ 11 kV ലൈനിൽ തട്ടുകയും തുടർന്ന് സ്പാർക്ക് ഉണ്ടായത് മനസ്സിലാക്കി ലോറിയിൽ നിന്നും ഇറങ്ങുന്നതിനിടയിൽ ഡ്രൈവർ ജബ്ബാർ ഷോക്കേറ്റ് തെറിച്ചു വീഴുകയും തലക്ക് പരിക്കേൽക്കുകയും ചെയ്തു.

## Article Content

കൽപ്പറ്റ: ഇലക്ട്രിക്കൽ സർക്കിളിന് കീഴിൽ കോറോം ES പരിധിയിൽ സ്വകാര്യ ക്രഷറിന്റെ പരിധിയിൽ വരുന്ന സ്ഥലത്ത് 11kV ലൈനിന് താഴെ നിർത്തിയിട്ട ടിപ്പർ ലോറിയുടെ പുറക് വശം ഉയർത്തുന്നതിനിടയിൽ 11 kV ലൈനിൽ തട്ടുകയും തുടർന്ന് സ്പാർക്ക് ഉണ്ടായത് മനസ്സിലാക്കി ലോറിയിൽ നിന്നും ഇറങ്ങുന്നതിനിടയിൽ ഡ്രൈവർ ജബ്ബാർ ഷോക്കേറ്റ് തെറിച്ചു വീഴുകയും തലക്ക് പരിക്കേൽക്കുകയും ചെയ്തു.

സംഭവ സ്ഥലത്ത് തന്നെ CPR നല്കുകയുണ്ടായി. എന്നാൽ മാനന്തവാടി ഗവ. ഹോസ്പിറ്റലിൽ വച്ച് മരണം സ്ഥിരീകരിച്ചു. ഇലക്ട്രിക്കൽ ഇൻസ്പെക്ടറെ അപകട വിവരം അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59413/the-driver-of-the-tipper-hit-a-power-line-and-died)