---
title: "കോഴിക്കോട് ബാലികാ മന്ദിരത്തില്‍ നിന്ന്‌ വീണ്ടും പെണ്‍കുട്ടികളെ കാണാതായി"
english_title: "Girls go missing again from Kozhikode Balika Mandir"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59431/girls-go-missing-again-from-kozhikode-balika-mandir"
published_at: "2022-08-04T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eb7a193e8c9_Screenshot_2022-08-04-13-19-01-28_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# കോഴിക്കോട് ബാലികാ മന്ദിരത്തില്‍ നിന്ന്‌ വീണ്ടും പെണ്‍കുട്ടികളെ കാണാതായി

> **Lead Summary:** കോഴിക്കോട്: വെളളിമാടുകുന്ന് ബാലികാ മന്ദിരത്തിലെ രണ്ട് പെണ്‍കുട്ടികളെ കാണാതായി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പോക്‌സോ കേസുകളിലെ ഇരകളെയാണ് കാണാതായത്. കാണാതായവര്‍ കോഴിക്കോട് സ്വദേശികളാണെന്ന് മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

## Article Content

കോഴിക്കോട്: വെളളിമാടുകുന്ന് ബാലികാ മന്ദിരത്തിലെ രണ്ട് പെണ്‍കുട്ടികളെ കാണാതായി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പോക്‌സോ കേസുകളിലെ ഇരകളെയാണ് കാണാതായത്. കാണാതായവര്‍ കോഴിക്കോട് സ്വദേശികളാണെന്ന് മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

നേരത്തെ ജനുവരിയില്‍ ആറ് പെണ്‍കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായിരുന്നു. സംഭവത്തില്‍ സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തിരുന്നു. കാണാതായ പെണ്‍കുട്ടികളെ മൈസൂരില്‍ നിന്നും ബംഗളൂരുവില്‍ നിന്നും മറ്റ് നാല് പേരെ മലപ്പുറത്തെ എടക്കരയില്‍ നിന്നുമാണ് കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59431/girls-go-missing-again-from-kozhikode-balika-mandir)