---
title: "ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരും; തീരത്ത് താമസിക്കുന്നവരെ എത്രയും വേഗം മാറ്റാൻ കലക്ടറുടെ ഉത്തരവ്"
english_title: "Water level rise in Chalakudy river"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59441/water-level-rise-in-chalakudy-river"
published_at: "2022-08-04T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eb821dc099e_Screenshot_2022-08-04-13-37-07-58_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരും; തീരത്ത് താമസിക്കുന്നവരെ എത്രയും വേഗം മാറ്റാൻ കലക്ടറുടെ ഉത്തരവ്

> **Lead Summary:** ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുമെന്നും തീരത്തുള്ളവരെ എത്രയും വേഗം ഒഴിപ്പിക്കണമെന്നും തൃശ്ശൂർ ജില്ലാ കലക്ടറുടെ ഉത്തരവ്. തമിഴ്‌നാട്ടിലെ പറമ്പിക്കുളം, തൂണക്കാടവ് ഡാമുകളിൽ നിന്ന് ഇന്ന് രാവിലെ മുതൽ പെരിങ്ങൽക്കുത്ത് ഡാമിലേക്ക് ജലം ഒഴുകിവരികയാണ്. നിലവിൽ 13,000 ക്യൂമെക്‌സ് വെള്ളമാണ് പറമ്പിക്കുളത്ത് നിന്നും ഡാമിലേക്ക് എത്തുന്നത്. വൃഷ്ടിപ്രദേശത്ത് മഴ ശക്തമാകുക കൂടി ചെയ്തതോടെ പെരിങ്ങൽക്കുത്ത് ഡാമിൽ നിന്ന് കൂടുതൽ ജലം തുറന്നുവിടേണ്ട സാഹചര്യമാണ്.ഡാം തുറക്കുന്നതോടെ ചാലക്കുടി പുഴയിൽ ഒന്നര മീറ്ററോളം വെള്ളം ഉയരാൻ സാധ്യതയുണ്ട്. വേലിയേറ്റ സമയം ആകുന്നതോടെ കടലിലേക്ക് വെള്ളം ഒഴുകിപ്പോകാതിരിക്കാനും സാധ്യതയുണ്ട്. ഇതിനാൽ പുഴക്കരയിൽ താമസിക്കുന്നവരെ എത്രയും വേഗം വീടുകളിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി താമസിപ്പിക്കാനാണ് കലക്ടറുടെ നിർദേശം

## Article Content

ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുമെന്നും തീരത്തുള്ളവരെ എത്രയും വേഗം ഒഴിപ്പിക്കണമെന്നും തൃശ്ശൂർ ജില്ലാ കലക്ടറുടെ ഉത്തരവ്. തമിഴ്‌നാട്ടിലെ പറമ്പിക്കുളം, തൂണക്കാടവ് ഡാമുകളിൽ നിന്ന് ഇന്ന് രാവിലെ മുതൽ പെരിങ്ങൽക്കുത്ത് ഡാമിലേക്ക് ജലം ഒഴുകിവരികയാണ്. നിലവിൽ 13,000 ക്യൂമെക്‌സ് വെള്ളമാണ് പറമ്പിക്കുളത്ത് നിന്നും ഡാമിലേക്ക് എത്തുന്നത്. വൃഷ്ടിപ്രദേശത്ത് മഴ ശക്തമാകുക കൂടി ചെയ്തതോടെ പെരിങ്ങൽക്കുത്ത് ഡാമിൽ നിന്ന് കൂടുതൽ ജലം തുറന്നുവിടേണ്ട സാഹചര്യമാണ്.ഡാം തുറക്കുന്നതോടെ ചാലക്കുടി പുഴയിൽ ഒന്നര മീറ്ററോളം വെള്ളം ഉയരാൻ സാധ്യതയുണ്ട്. വേലിയേറ്റ സമയം ആകുന്നതോടെ കടലിലേക്ക് വെള്ളം ഒഴുകിപ്പോകാതിരിക്കാനും സാധ്യതയുണ്ട്. ഇതിനാൽ പുഴക്കരയിൽ താമസിക്കുന്നവരെ എത്രയും വേഗം വീടുകളിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി താമസിപ്പിക്കാനാണ് കലക്ടറുടെ നിർദേശം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59441/water-level-rise-in-chalakudy-river)