---
title: "ശമ്പളമില്ല..ആറളം ഫാം തൊഴിലാളികളും ജീവനക്കാരും സൂചനാ പണിമുടക്ക് നടത്തി"
english_title: "No salary..Six farm workers and employees staged an indicative strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59470/no-salarysix-farm-workers-and-employees-staged-an-indicative-strike"
published_at: "2022-08-04T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eb99d5a5b49_Picsart_22-08-04_15-34-38-814.jpg"
keywords: []
---

# ശമ്പളമില്ല..ആറളം ഫാം തൊഴിലാളികളും ജീവനക്കാരും സൂചനാ പണിമുടക്ക് നടത്തി

> **Lead Summary:** ആറളംഫാം: തൊഴിലാളികളും ജീവനക്കാരും സൂചനാ പണിമുടക്ക് സമരം നടത്തി. മൂന്ന് മാസമായി ശമ്പളം ലഭിക്കാത്തതിൽ പ്രതിക്ഷേധിച്ചു. ബോണസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ആറളം ഫാമിൽ തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തിയത്.

## Article Content

ആറളംഫാം: തൊഴിലാളികളും ജീവനക്കാരും സൂചനാ പണിമുടക്ക് സമരം നടത്തി. മൂന്ന് മാസമായി ശമ്പളം ലഭിക്കാത്തതിൽ പ്രതിക്ഷേധിച്ചു. ബോണസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ആറളം ഫാമിൽ തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തിയത്.

പണിമുടക്കിയ തൊഴിലാളികളും ജീവനക്കാരും ഫാമിന്റെ മെയിൻ ഓഫീസിന് മുമ്പിൽ ധർണ്ണാ സമരവും സംഘടിപ്പിച്ചു. ധർണ്ണാ സമരം സി ഐ ടി യു നേതാവ് എൻ ഐ സുകുമാരൻ ഉദ്ഘാടനം ചെയ്യ്തു. ആറളം ഫാം വർക്കേഴ്സ് യൂണിയ എ.ഐ ടി യു സി സെക്രട്ടറി കെ.ടി. ജോസ് സ്വാഗതം പറഞ്ഞു. ഐ എൻ ടി യു സി നേതാവ് കെ.വേലായുധൻ അദ്ധ ക്ഷത വഹിച്ചു.

ട്രേഡ് യൂണിയൻ നേതാക്കളായ അരവിന്ദൻ അക്കാനശ്ശേരി, കെ.കെ. ജനാർദ്ദനൻ , കെ.ബി. ഉത്തമൻ , ആന്റണി ജേക്കബ്ബ്, ടി.എം മാത്യു, പി.കെ.രാമചന്ദ്രൻ ജയദീപ്, പുന്നേരി സന്തോഷ്, സനീഷ് പി സി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59470/no-salarysix-farm-workers-and-employees-staged-an-indicative-strike)