---
title: "കണിച്ചാർ പൽപ്പു മെമ്മോറിയൻ യുപി സ്കൂളിൽ ഓഡിറ്റോറിയം ഉദ്ഘാടനവും  കളി ഉപകരണ വിതരണവും സംഘടിപ്പിച്ചു"
english_title: "Kanichar DR palpu memorial UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59490/kanichar-dr-palpu-memorial-up-school"
published_at: "2022-08-04T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eba8ed82669_Picsart_22-08-04_16-39-14-807.jpg"
keywords: []
---

# കണിച്ചാർ പൽപ്പു മെമ്മോറിയൻ യുപി സ്കൂളിൽ ഓഡിറ്റോറിയം ഉദ്ഘാടനവും  കളി ഉപകരണ വിതരണവും സംഘടിപ്പിച്ചു

> **Lead Summary:** **കണിച്ചാർ : **പൽപ്പു മെമ്മോറിയൻ യുപി സ്കൂളിൽ ഓഡിറ്റോറിയം ഉദ്ഘാടനവും പ്രീ പ്രൈമറി വിഭാഗത്തിലുള്ള കളി ഉപകരണ വിതരണവും സംഘടിപ്പിച്ചു.

## Article Content

**കണിച്ചാർ : **പൽപ്പു മെമ്മോറിയൻ യുപി സ്കൂളിൽ ഓഡിറ്റോറിയം ഉദ്ഘാടനവും പ്രീ പ്രൈമറി വിഭാഗത്തിലുള്ള കളി ഉപകരണ വിതരണവും സംഘടിപ്പിച്ചു.

എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് രാജേഷ് സി ആർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തങ്കച്ചൻ പി കെ സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് ഷീല എം എൻ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് തോമസ് വടശ്ശേരി കുട്ടികൾക്ക് കളി ഉപകരണ വിതരണം നടത്തി. ജി ശ്രീകുമാർ, പി എൻ ബാബു, ആമിന എം, മായ എൻ വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഗീത കെ പി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59490/kanichar-dr-palpu-memorial-up-school)