---
title: "കാറും ബസും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു"
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59567/accident"
published_at: "2022-08-05T05:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ec5a10eba3b_Screenshot_20220805-051341.png"
keywords: []
---

# കാറും ബസും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു

> **Lead Summary:** **ചെന്നൈ: **തമിഴ്നാട് തിരുപ്പൂരിൽ കാറും ബസും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. താരാപ്പുരത്തിനു സമീപം കൊടുവായിലാണ് അപകടമുണ്ടായത്. അമിത വേഗത്തിൽ തിരുപ്പൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാർ താരാപ്പുരത്തേയ്ക്ക് വരികയായിരുന്ന ബസുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു.

## Article Content

**ചെന്നൈ: **തമിഴ്നാട് തിരുപ്പൂരിൽ കാറും ബസും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. താരാപ്പുരത്തിനു സമീപം കൊടുവായിലാണ് അപകടമുണ്ടായത്. അമിത വേഗത്തിൽ തിരുപ്പൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാർ താരാപ്പുരത്തേയ്ക്ക് വരികയായിരുന്ന ബസുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു.

ഇവർ തിരുപ്പൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. നിയന്ത്രണം വിട്ട കാർ ഡിവൈഡർ മറികടന്നാണ് ബസിൽ ഇടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59567/accident)