---
title: "പ്ലസ് വൺ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു"
english_title: "Allotment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59569/allotment"
published_at: "2022-08-05T05:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ec5d6505a8d_images.jpeg"
keywords: []
---

# പ്ലസ് വൺ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്‍റ് പട്ടിക പ്രസിദ്ധികരിച്ചു. നാളെ മുതൽ വിദ്യാർത്ഥികൾക്ക് പ്രവേശനം തേടാവുന്നതാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അലോട്ട്മെൻറ് ലഭിച്ചവർക്ക് രാവിലെ 11മുതൽ പ്രവേശനം നേടാവുന്നതാണ്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്‍റ് പട്ടിക പ്രസിദ്ധികരിച്ചു. നാളെ മുതൽ വിദ്യാർത്ഥികൾക്ക് പ്രവേശനം തേടാവുന്നതാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അലോട്ട്മെൻറ് ലഭിച്ചവർക്ക് രാവിലെ 11മുതൽ പ്രവേശനം നേടാവുന്നതാണ്.

അതേസമയം പത്ത് ശതമാനം കമ്മ്യൂണിറ്റി ക്വാട്ട സീറ്റിന്‍റെ കാര്യത്തിൽ ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് കാക്കാനാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനം. പത്ത് ശതമാനം സീറ്റ് മാറ്റിവെച്ചാണ് അലോട്ട് മെൻറ് തുടങ്ങുക. ഈ മാസം 25 മുതലാണ് ക്ലാസുകൾ തുടങ്ങുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59569/allotment)