---
title: "സിബിഎസ്‌ഇ 10, 12 ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷയുടെ ടൈംടേബിള്‍ പുറത്തിറക്കി."
english_title: "Cbse exam timetable "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5957/cbse-exam-timetable"
published_at: "2021-10-19T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616e5b3bb83bf_cbse-1634572628.jpg"
keywords: []
---

# സിബിഎസ്‌ഇ 10, 12 ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷയുടെ ടൈംടേബിള്‍ പുറത്തിറക്കി.

> **Lead Summary:** പത്താം ക്ലാസിലെ ആദ്യ ടേം ബോര്‍ഡ് പരീക്ഷകള്‍ നവംബര്‍ 30 മുതല്‍ ആരംഭിക്കും. 12-ാം ക്ലാസിലെ പരീക്ഷകള്‍ ഡിസംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും.

## Article Content

പത്താം ക്ലാസിലെ ആദ്യ ടേം ബോര്‍ഡ് പരീക്ഷകള്‍ നവംബര്‍ 30 മുതല്‍ ആരംഭിക്കും. 12-ാം ക്ലാസിലെ പരീക്ഷകള്‍ ഡിസംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും.

ഡിസംബര്‍ ഒന്ന് (ബുധന്‍): സോഷ്യോളജി

ഡിസംബര്‍ മൂന്ന് (വെള്ളി): ഇംഗ്ലീഷ് കോര്‍

ഡിസംബര്‍ 6 (തിങ്കള്‍): ഗണിതം

ഡിസംബര്‍ 7 (ചൊവ്വ): ഫിസിക്കല്‍ എജ്യുക്കേഷന്‍

ഡിസംബര്‍ 8 (ബുധന്‍): ബിസിനസ് സ്റ്റഡീസ്

സെപ്റ്റംബര്‍ 9 (വ്യാഴം): ജോഗ്രഫി

സെപ്റ്റംബര്‍ 10 (വെള്ളി): ഫിസിക്‌സ്

ഡിസംബര്‍ 11 (ശനി): സൈക്കോളജി

ഡിസംബര്‍ 13 (തിങ്കള്‍): അക്കൗണ്ടന്‍സി

ഡിസംബര്‍ 14 (ചൊവ്വ): കെമിസ്ട്രി

ഡിസംബര്‍ 15 (ബുധന്‍): ഇക്കോണമിക്‌സ്

ഡിസംബര്‍ 16 (വ്യാഴം): ഹിന്ദി

ഡിസംബര്‍ 17 (വെള്ളി): പൊളിറ്റിക്കല്‍ സയന്‍സ്

ഡിസംബര്‍ 18 (ശനി): ബയോളജി

ഡിസംബര്‍ 20 (തിങ്കള്‍): ഹിസ്റ്ററി

ഡിസംബര്‍ 21 (ചൊവ്വ): ഇന്‍ഫര്‍മാറ്റിക്‌സ് പ്രാക്ടിക്കല്‍, കമ്ബ്യൂട്ടര്‍ സയന്‍സ്

ഡിസംബര്‍ 22 (ബുധന്‍): ഹോം സയന്‍സ്.

പ്രഖ്യാപിച്ച ടൈംടേബിള്‍ പ്രധാന വിഷയങ്ങളുടേതാണെന്നും, ചെറിയ വിഷയങ്ങളുടേത് പ്രത്യേകമായി സ്‌കൂളിലേക്ക് അയക്കുമെന്നും പരീക്ഷാ കണ്‍ട്രോളര്‍ സന്യം ഭരദ്വാജ് പറഞ്ഞു.

10, 12 ക്ലാസുകളിലെ ആദ്യ ടൈം ബോര്‍ഡ് പരീക്ഷകള്‍ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ഓഫ്‌ലൈനായി നടത്തുമെന്ന് ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു. പരീക്ഷകള്‍ ഒബ്ജക്ടീവ് രീതിയിലായിരിക്കുമെന്നും, ദൈര്‍ഘ്യം 90 മിനിറ്റായിരിക്കുമെന്നും കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ശൈത്യകാലം കണക്കിലെടുത്ത് 10.30-ന് പകരം 11.30 മുതല്‍ പരീക്ഷകള്‍ ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5957/cbse-exam-timetable)