---
title: "എസ്എസ്എൽസി വിജയികളുടെ സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ "
english_title: "Certificate "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59581/certificate"
published_at: "2022-08-05T07:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ec79d3a5eec_images_(1).jpeg"
keywords: []
---

# എസ്എസ്എൽസി വിജയികളുടെ സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ 

> **Lead Summary:** **തിരുവനന്തപുരം: **ഈ വർഷം എസ്എസ്എൽ സി പരീക്ഷ ജയിച്ചവരുടെ സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമാണ്. ആവശ്യാനുസരണം ഡൗൺലോഡ് ചെയ്തെടുക്കാം. ഈ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാമെന്ന് പരീക്ഷാ കമ്മിഷണർ ഓഫിസ് വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **ഈ വർഷം എസ്എസ്എൽ സി പരീക്ഷ ജയിച്ചവരുടെ സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമാണ്. ആവശ്യാനുസരണം ഡൗൺലോഡ് ചെയ്തെടുക്കാം. ഈ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാമെന്ന് പരീക്ഷാ കമ്മിഷണർ ഓഫിസ് വ്യക്തമാക്കി.

https://digilocker.gov.in എന്നവെബ്സൈറ്റിൽ മൊബൈൽ നമ്പറും ആധാർ നമ്പറും ഉൾപ്പെ ടെയുള്ള വിവരങ്ങൾ നൽകി ഡി ജി ലോക്കർ അക്കൗണ്ട് തുറക്കാം. എസ്എസ്എൽസി സർട്ടി ഫിക്കറ്റ് ലഭിക്കാനായി ലോഗിൻ ചെയ്ത ശേഷം get more now എന്ന ബട്ടൺ ക്ലിക്ക് ചെയ്യണം. അവിടെ Education എന്ന സെക് ഷനിൽനിന്ന് Board of public examination തിരഞ്ഞെടുക്കണം. തുടർന്ന് Class X School leaving certificate തിരഞ്ഞെടുത്ത് റജിസ്റ്റർ നമ്പറും വർഷവും നൽകുമ്പോൾ ലഭിക്കുന്ന മാർഗനിർദേശങ്ങൾ പാലി ച്ചാൽ സർട്ടിഫിക്കറ്റ് ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59581/certificate)