---
title: "രാജ്യത്ത് 13,058 പേർക്ക് കൂടി കൊവിഡ്; 164 മരണം"
english_title: "Covid 19 update india oct 19"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5960/covid-19-update-india-oct-19"
published_at: "2021-10-19T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616e5d1c50239_images - 2021-10-18T175916.635.jpeg"
keywords: []
---

# രാജ്യത്ത് 13,058 പേർക്ക് കൂടി കൊവിഡ്; 164 മരണം

> **Lead Summary:** **ന്യൂഡൽഹി :** രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ 13,058 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

## Article Content

**ന്യൂഡൽഹി :** രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ 13,058 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊവിഡ് ബാധിച്ച് 164 മരണങ്ങളും സ്ഥിരീകരിച്ചു. 19,470 പേർ രോഗമുക്തരായി. നിലവിൽ 1,83,118 പേർ ചികിത്സയിലുണ്ട്.

രാജ്യത്തെ രോഗമുക്തി നിരക്ക് 98,14 ശതമാനമാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.11 ശതമാനവുമാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,40,94,373 ആയി. ആകെ മരണ സംഖ്യ 4,52,454 ആണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5960/covid-19-update-india-oct-19)