---
title: "17 കാരിയെ പീഡിപ്പിച്ചു: മോന്‍സനെതിരെ പോക്സോ കേസ് "
english_title: "Pocso case against Monson for molesting 17-year-old"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5962/Pocso-cas-against-Monson-for-molesting-17-year-old"
published_at: "2021-10-19T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616e5f42cf5cf_Monson-Mavunkal.jpg"
keywords: []
---

# 17 കാരിയെ പീഡിപ്പിച്ചു: മോന്‍സനെതിരെ പോക്സോ കേസ് 

> **Lead Summary:** കൊച്ചി: മോൻസൺ മാവുങ്കലിനെതിരെ മറ്റൊരു കേസ് കൂടി. പോക്സോ കേസാണ് പുതിയതായി ചുമത്തിയിട്ടുള്ളത്. വീട്ടു ജോലിക്ക് നിന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം നോർത്ത് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.

## Article Content

കൊച്ചി: മോൻസൺ മാവുങ്കലിനെതിരെ മറ്റൊരു കേസ് കൂടി. പോക്സോ കേസാണ് പുതിയതായി ചുമത്തിയിട്ടുള്ളത്. വീട്ടു ജോലിക്ക് നിന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം നോർത്ത് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.

വീട്ടിൽ ജോലിക്ക് നിൽക്കുമ്പോൾ തുടർവിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് മോൻസൺ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പീഡനം നടന്ന സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല. ഇതുവരെ മോൻസണിനെതിരെ തട്ടിപ്പ് കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിരുന്നത്.

എന്നാൽ ആദ്യമായാണ് പീഡനക്കേസ് രജിസ്റ്റർ ചെയ്യുന്നത്. മോൻസണുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസുകൾ ഉൾപ്പടെ ക്രൈംബ്രാഞ്ച് ആണ് നിലവിൽ കൈകാര്യം ചെയ്യുന്നത്. അതിനാൽ പോക്സോ കേസും ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. പീഡന കേസിൽ മോൻസണിന്റെ അറസ്റ്റ് വൈകാതെ ഉണ്ടാകുമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5962/Pocso-cas-against-Monson-for-molesting-17-year-old)