---
title: "മനുഷ്യസൃഷ്ടികളായ പ്രകൃതിദുരന്തത്തിന് തടയിടണമെന്ന് സ്പേസ്"
english_title: "Space to prevent man-made natural disasters"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59656/space-to-prevent-man-made-natural-disasters"
published_at: "2022-08-05T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ecd0bd8eb25_Picsart_22-08-05_13-41-06-043.jpg"
keywords: []
---

# മനുഷ്യസൃഷ്ടികളായ പ്രകൃതിദുരന്തത്തിന് തടയിടണമെന്ന് സ്പേസ്

> **Lead Summary:**  കൽപ്പറ്റ: മനുഷ്യസൃഷ്ടികളായ പ്രകൃതിദുരന്തത്തിന് തടയിടണമെന്ന് സ്പേസ് ഭാരവാഹികൾ ആവശ്യപ്പെട്ടു. സുസ്ഥിര ജീവിതത്തിന് പുതിയ മാതൃകകൾ വേണമെന്ന് ഗവേഷകരും പൊതു പ്രവർത്തകരുമായ കിളി, ഐശ്വര്യ റാംജി എന്നിവർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

## Article Content

 കൽപ്പറ്റ: മനുഷ്യസൃഷ്ടികളായ പ്രകൃതിദുരന്തത്തിന് തടയിടണമെന്ന് സ്പേസ് ഭാരവാഹികൾ ആവശ്യപ്പെട്ടു. സുസ്ഥിര ജീവിതത്തിന് പുതിയ മാതൃകകൾ വേണമെന്ന് ഗവേഷകരും പൊതു പ്രവർത്തകരുമായ കിളി, ഐശ്വര്യ റാംജി എന്നിവർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കാലാവസ്ഥ വ്യതിയാനം, വനനശീകരണം, പ്രളയം, കൃഷി രീതിയിലെ മാറ്റം, അധിക ചൂട് തുടങ്ങിയ വിഷയങ്ങൾ ഭാവി ജീവിതത്തെ സാരമായി ബാധിച്ചു തുടങ്ങിയ സാഹചര്യങ്ങളിൽ പൊതുജന പങ്കാളിത്തത്തോടെ സർക്കാർ ഇടപെടൽ ആവശ്യമാണന്ന് ഇവർ പറഞ്ഞു. ചെറിയ ഇടപെടൽ എന്ന നിലയിൽ തങ്ങൾ കുറച്ച് ചെറുപ്പക്കാർ ചേർന്ന് വയനാട് പുൽപ്പള്ളി പാക്കത്ത് കൃഷി ആരംഭിച്ചുവെന്നും മൂന്നേക്കർ സ്ഥലത്ത് കാട്ടു തൊണ്ടി, ചെന്നെല്ല് , വലിച്ചൂരി തുടങ്ങിയ വിത്തുകൾ പാകിയിരുന്നുവെന്നും ഇവർ പറഞ്ഞു.

എന്നാൽ കാട്ടാനയിറങ്ങി ഞാറ്റടി മുഴുവൻ നശിപ്പിച്ചു. ഇത് കാർഷിക മേഖലയിൽ മനുഷ്യ - വന്യ ജീവി സംഘർഷത്തിൻ്റെ ഒരടയാളമായി തങ്ങൾ കാണുന്നുവെന്നും ഇവർ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിലൂടെ നാട് അനുഭവിക്കുന്ന ദൂഷ്യവശങ്ങൾ സംബന്ധിച്ച് ബോധവൽക്കരണം വേണം. വനത്തിൽ താമസിക്കുന്ന ആദിവാസി കളുടെ അനുഭവ സമ്പത്ത് വന സംരക്ഷണത്തിന് വേണ്ടി സർക്കാർ ഉപയോഗപ്പെടുത്തണം.

സൊസൈറ്റി ഓഫ് പാക്കം അഗ്രികൾച്ചർ കമ്മ്യൂണിറ്റി എൻ്റർപ്രൈസസ് (സ്പേസ് ) എന്ന സംഘടന രൂപപ്പെടുത്തി പാക്കം എന്ന ഇടം ആണ് പരീക്ഷണത്തിനായി തങ്ങൾ തിരഞ്ഞെടുത്തതെന്നും കിളിയും ഐശ്വര്യയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59656/space-to-prevent-man-made-natural-disasters)