---
title: "കണ്ണൂർ മാങ്ങാട്ടിടം പഞ്ചായത്ത് ഓഫീസിലെത്തുന്നവർ ഇനി മുതൽ വിശന്നിരിക്കേണ്ട"
english_title: "Kannur Mangattidam panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59669/kannur-mangattidam-panchayat"
published_at: "2022-08-05T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ecdaea0d60f_Picsart_22-08-05_14-24-09-000.jpg"
keywords: []
---

# കണ്ണൂർ മാങ്ങാട്ടിടം പഞ്ചായത്ത് ഓഫീസിലെത്തുന്നവർ ഇനി മുതൽ വിശന്നിരിക്കേണ്ട

> **Lead Summary:** കണ്ണൂർ മാങ്ങാട്ടിടം പഞ്ചായത്ത് ഓഫീസിലെത്തുന്നവർ ഇനി മുതൽ വിശന്നിരിക്കേണ്ട. പഞ്ചായത്ത് ഓഫീസിലെത്തുന്നവരെ ചായയും, പലഹാരവും നൽകിയാണ് പഞ്ചായത്ത് അധികൃതർ വരവേൽക്കുക. ഒട്ടേറെ രംഗങ്ങളിൽ മാതൃകയായിട്ടുള്ള മാങ്ങാട്ടിടം പഞ്ചായത്ത് ആണ് വ്യത്യസ്ഥ മാതൃകയുമായി രംഗത്ത് എത്തിയിട്ടുള്ളത്.

## Article Content

കണ്ണൂർ മാങ്ങാട്ടിടം പഞ്ചായത്ത് ഓഫീസിലെത്തുന്നവർ ഇനി മുതൽ വിശന്നിരിക്കേണ്ട. പഞ്ചായത്ത് ഓഫീസിലെത്തുന്നവരെ ചായയും, പലഹാരവും നൽകിയാണ് പഞ്ചായത്ത് അധികൃതർ വരവേൽക്കുക. ഒട്ടേറെ രംഗങ്ങളിൽ മാതൃകയായിട്ടുള്ള മാങ്ങാട്ടിടം പഞ്ചായത്ത് ആണ് വ്യത്യസ്ഥ മാതൃകയുമായി രംഗത്ത് എത്തിയിട്ടുള്ളത്.

പഞ്ചായത്ത് ഓഫീസിലെത്തുന്നവരെ ചായയും, പലഹാരവും നൽകിയാണ് പഞ്ചായത്ത് അധികൃതർ ഇനി മുതൽ വരവേൽക്കുക. വിവിധ ആവശ്യങ്ങൾക്കായി മാങ്ങാട്ടിടം പഞ്ചായത്ത് ഓഫീസിലെത്തുന്നവർ ഭക്ഷണം കിട്ടാതെ വലയുന്നുണ്ടെന്ന യാഥാർത്യം മനസ്സിലാക്കിയാണ് അധികൃതർ പുതിയ തീരുമാനം കൈക്കൊണ്ടത്. രാവിലെ 10 മണി മുതൽ ഓഫീസ് സമയം അവസാനിക്കുന്നത് വരെയും എത്തുന്നവർക്ക് ചായയും ലഘു കടിയും നൽകും.

പഞ്ചായത്ത് അംഗങ്ങളും, ജീവനക്കാരും ചേർന്നാണ് ഇതിനുള്ള ചിലവ് വഹിക്കുക. പ്രത്യേകിച്ച് ആളുകളെ നിയമിക്കാതെ ജനപ്രതിനിധികളും, ജീവനക്കാരും തന്നെയായിരിക്കും വിതരണവും നിർവ്വഹിക്കുക. കെ കെ ശൈലജ ടീച്ചർ എം എൽ എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.സി.ഗംഗാധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും, ജീവനക്കാരും,സന്നദ്ധ പ്രവർത്തകരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59669/kannur-mangattidam-panchayat)