---
title: "പയ്യന്നൂർ നഗരത്തിലെ രണ്ടിടങ്ങളിൽ കടകൾ കുത്തിത്തുറന്ന് മോഷണം"
english_title: "Shops were broken into and stolen in two places in Payyannur city"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59672/shops-were-broken-into-and-stolen-in-two-places-in-payyannur-city"
published_at: "2022-08-05T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ecdd641b70d_Picsart_22-08-05_14-32-11-898.jpg"
keywords: []
---

# പയ്യന്നൂർ നഗരത്തിലെ രണ്ടിടങ്ങളിൽ കടകൾ കുത്തിത്തുറന്ന് മോഷണം

> **Lead Summary:** **പയ്യന്നൂർ : **പയ്യന്നൂർ നഗരത്തിലെ രണ്ടിടങ്ങളിൽ കടകൾ കുത്തിത്തുറന്ന് മോഷണം. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. പയ്യന്നൂർ പോലീസും ഫോറൻസിക് വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ റോയൽ സിറ്റി കോംപ്ലക്സിലെ സ്കൈപ്പർ സൂപ്പർമാർക്കറ്റിലും, പെരുമ്പ യിലെ മാധവി സ്റ്റുഡിയോയിലുമാണ് മോഷണം നടന്നത്.

## Article Content

**പയ്യന്നൂർ : **പയ്യന്നൂർ നഗരത്തിലെ രണ്ടിടങ്ങളിൽ കടകൾ കുത്തിത്തുറന്ന് മോഷണം. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. പയ്യന്നൂർ പോലീസും ഫോറൻസിക് വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ റോയൽ സിറ്റി കോംപ്ലക്സിലെ സ്കൈപ്പർ സൂപ്പർമാർക്കറ്റിലും, പെരുമ്പ യിലെ മാധവി സ്റ്റുഡിയോയിലുമാണ് മോഷണം നടന്നത്.

പുലർച്ചെ 2 30 ഓടുകൂടിയാണ് മോഷണം നടന്നത്. സ്കൈപ്പർ സൂപ്പർമാർക്കറ്റിലെ എക്സോസ് ഫാൻ ഇളക്കിമാറ്റിയ നിലയിലാണ്. ഇവിടെ നിന്ന് ഏകദേശം രണ്ട് ലക്ഷം രൂപയോളം കളവു പോയതായി പറയപ്പെടുന്നു. ഈയിടെ സമാനമായ രീതിയിൽ ഇവിടെ മോഷണം നടത്തുന്നു. അന്ന് നൽപ്പത്തി ആയിരത്തോളം രൂപ കളവു പോയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59672/shops-were-broken-into-and-stolen-in-two-places-in-payyannur-city)