---
title: "കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 26 ന് ജില്ലയിൽ റാലി "
english_title: "Rally in the district on the 26th declaring solidarity for the peasant struggle"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5970/rally-in-the-district-on-the-26th-declaring-solidarity-for-the-peasant-struggle"
published_at: "2021-10-19T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616e638eb79f3_images (3).jpeg"
keywords: []
---

# കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 26 ന് ജില്ലയിൽ റാലി 

> **Lead Summary:** കണ്ണൂർ: ഡൽഹിയിൽ നടക്കുന്ന കർഷക സമരം ഒക്ടോബർ 26 ന് പതിനൊന്ന് മാസം പിന്നിടുന്ന സാഹചര്യത്തിൽ യു പി തലസ്ഥാനമായ ലക്‌നൗവിൽ നടക്കുന്ന കിസാൻ പഞ്ചായത്തിന്റെ ഭാഗമായി കേരളത്തിൽ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ പരിപാടി നടത്തും.

## Article Content

കണ്ണൂർ: ഡൽഹിയിൽ നടക്കുന്ന കർഷക സമരം ഒക്ടോബർ 26 ന് പതിനൊന്ന് മാസം പിന്നിടുന്ന സാഹചര്യത്തിൽ യു പി തലസ്ഥാനമായ ലക്‌നൗവിൽ നടക്കുന്ന കിസാൻ പഞ്ചായത്തിന്റെ ഭാഗമായി കേരളത്തിൽ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ പരിപാടി നടത്തും.

കണ്ണൂർ ജില്ലയിൽ വില്ലേജ്-ഏരിയ കേന്ദ്രങ്ങളിൽ അന്നേ ദിവസം റാലി സംഘടിപ്പിക്കാൻ സംയുക്ത കർഷക സമര സമിതി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ സമിതി ചെയർമാൻ എ പ്രദീപൻ അധ്യക്ഷത വഹിച്ചു.കൺവീനർ എം പ്രകാശൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5970/rally-in-the-district-on-the-26th-declaring-solidarity-for-the-peasant-struggle)