---
title: "നാലാം നിലയിൽ നിന്ന്  നാലു വയസുകാരിയായ മകളെ എറിഞ്ഞു കൊലപ്പെടുത്തി അമ്മ"
english_title: "A mother killed her four-year-old daughter by throwing her from the fourth floor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59714/a-mother-killed-her-four-year-old-daughter-by-throwing-her-from-the-fourth-floor"
published_at: "2022-08-05T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ecfbc0dc798_images_(4).jpeg"
keywords: []
---

# നാലാം നിലയിൽ നിന്ന്  നാലു വയസുകാരിയായ മകളെ എറിഞ്ഞു കൊലപ്പെടുത്തി അമ്മ

> **Lead Summary:**  **ബെംഗളൂരു**: നാലാം നിലയിൽ നിന്ന് ഭിന്നശേഷിയുള്ള നാലു വയസുകാരിയായ മകളെ എറിഞ്ഞു കൊലപ്പെടുത്തി അമ്മ. കുഞ്ഞിനെ എറിഞ്ഞുകൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ സുഷമയെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ സമ്പംഗിരാമ നഗറിലെ അദ്വിത് അപ്പാർട്ട്‌മെന്റിലാണ് സംഭവം.

## Article Content

 **ബെംഗളൂരു**: നാലാം നിലയിൽ നിന്ന് ഭിന്നശേഷിയുള്ള നാലു വയസുകാരിയായ മകളെ എറിഞ്ഞു കൊലപ്പെടുത്തി അമ്മ. കുഞ്ഞിനെ എറിഞ്ഞുകൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ സുഷമയെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ സമ്പംഗിരാമ നഗറിലെ അദ്വിത് അപ്പാർട്ട്‌മെന്റിലാണ് സംഭവം.

മൂന്നു മാസം മുൻപ് കുട്ടിയെ ഒഴിവാക്കുന്നതിനായി റെയിൽവേ സ്റ്റേഷനിൽ ഉപേഷിച്ചിരുന്നു. എന്നാൽ‌ ഭർത്താവ് കുട്ടിയെ കണ്ടെത്തി വീട്ടിലേക്ക് തിരികെയെത്തിച്ചു. കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിന്നാലെ ഇവരും നാലാം നിലയിൽ നിന്ന് താഴേക്ക് ചാടാൻ ശ്രമിച്ചെങ്കിലും ഇവരെ അയൽവാസികൾ ചേർന്ന് തടയുകയായിരുന്നു.

മരിച്ച കുട്ടിയുടെ പിതാവ് ടിസിഎസിൽ എൻജിനീയറായിരുന്നു. അമ്മ സുഷമ ദന്തഡോക്ടറാണ്. അമ്മയ്‌ക്കെതിരെ സമ്പങ്കിരാമനഗർ പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59714/a-mother-killed-her-four-year-old-daughter-by-throwing-her-from-the-fourth-floor)