---
title: "മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകള്‍ തുറന്നു"
english_title: "4 shutters of Malampuzha Dam were opened"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59723/4-shutters-of-malampuzha-dam-were-opened"
published_at: "2022-08-05T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ed0470eba89_images_(7).jpeg"
keywords: []
---

# മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകള്‍ തുറന്നു

> **Lead Summary:** **പാലക്കാട്**: മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകള്‍ തുറന്നു. നാലുഷട്ടറുകള്‍ അഞ്ചു സെന്റിമീറ്റര്‍ വീതം തുറന്നാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.

## Article Content

**പാലക്കാട്**: മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകള്‍ തുറന്നു. നാലുഷട്ടറുകള്‍ അഞ്ചു സെന്റിമീറ്റര്‍ വീതം തുറന്നാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.

ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് അണക്കെട്ട് തുറന്നത്.

ഇക്കൊല്ലം ഇതു രണ്ടാം തവണയാണ് മലമ്ബുഴ ഡാം തുറക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ കനത്ത മഴമൂലം ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് മലമ്ബുഴ ഡാം തുറന്ന് ജലവിതാനം ക്രമീകരിച്ചിരുന്നു.

കല്‍പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും മുക്കൈപ്പുഴയിലും ജലനിരപ്പ് ഉയരും. അതിനാല്‍ പുഴയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59723/4-shutters-of-malampuzha-dam-were-opened)