---
title: "രാജ്യത്ത് രണ്ടാമതായി കുരങ്ങുവസൂരി സ്ഥിരീകരിച്ച രോഗി രോഗമുക്തി നേടി"
english_title: "The second confirmed case of monkeypox in the country has recovered"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59734/the-second-confirmed-case-of-monkeypox-in-the-country-has-recovered"
published_at: "2022-08-05T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ed12f5b046a_images_(10).jpeg"
keywords: []
---

# രാജ്യത്ത് രണ്ടാമതായി കുരങ്ങുവസൂരി സ്ഥിരീകരിച്ച രോഗി രോഗമുക്തി നേടി

> **Lead Summary:** **തിരുവനന്തപുരം**: രാജ്യത്ത് രണ്ടാമതായി കുരങ്ങുവസൂരി സ്ഥിരീകരിച്ച്‌ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞയാള്‍ രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

## Article Content

**തിരുവനന്തപുരം**: രാജ്യത്ത് രണ്ടാമതായി കുരങ്ങുവസൂരി സ്ഥിരീകരിച്ച്‌ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞയാള്‍ രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

ഇദ്ദേഹത്തിന്റെ എല്ലാ സാമ്ബിളുകളും നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ജൂലൈ 13ന്‌ യുഎഇയില്‍ നിന്ന്‌ വന്ന യുവാവിനെ രോഗലക്ഷണങ്ങളോടെ ജൂലൈ 16നാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാക്കിയത്. ഇദ്ദേഹവുമായി പ്രാഥമിക സമ്ബര്‍ക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളിലാര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടിട്ടില്ല. ഇദ്ദേഹത്തെ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് ആദ്യമായി കുരങ്ങുവസൂരി സ്ഥിരീകരിച്ച കൊല്ലം സ്വദേശി നേരത്തെ രോഗമുക്തി നേടിയിരുന്നു. ആദ്യ കേസായതിനാല്‍ എന്‍ഐവിയുടെ നിര്‍ദേശ പ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ടു പ്രാവശ്യം പരിശോധനകള്‍ നടത്തിയിരുന്നു. എല്ലാ സാമ്ബിളുകളും രണ്ടു പ്രാവശ്യം നെഗറ്റീവായതിനെ തുടര്‍ന്നാണ് അന്ന് രോഗിയെ ഡിസ്ചാര്‍ജ് ചെയ്തത്. ജൂലൈ 12ന് യുഎഇയില്‍ നിന്നെത്തിയ യുവാവിന് 14-ാം തിയതിയാണ് രോഗം സ്ഥിരീകരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59734/the-second-confirmed-case-of-monkeypox-in-the-country-has-recovered)