ശക്തമായ മഴയ്ക്കും കാറ്റിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്: കേളകം ഗ്രാമപഞ്ചായത്തിൽ ജാഗ്രത സമിതി യോഗം ചേർന്നു

ശക്തമായ മഴയ്ക്കും കാറ്റിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്: കേളകം ഗ്രാമപഞ്ചായത്തിൽ ജാഗ്രത സമിതി യോഗം ചേർന്നു
Oct 19, 2021 12:19 PM | By Maneesha

കേളകം:ഒക്ടോബർ 20, 21 തീയതികളിൽ ശക്തമായ മഴയ്ക്കും കാറ്റിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിനെ തുടർന്ന് കേളകം ഗ്രാമപഞ്ചായത്തിൽ കൈകൊള്ളേണ്ട മുൻകരുതൽ നടപടികളേക്കുറിച്ച് ആലോചിക്കുന്നതിന് യോഗം ചേർന്നു.

പ്രകൃതി ക്ഷോഭത്തെ നേരിടാൻ വിവിധ ഡിപ്പാർട്ട്മെന്റുകളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ പ്രവർത്തനം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. പഞ്ചായത്തിലെ ശാന്തിഗിരി കൈലാസംപടി, മേമല, മേലേ കണ്ടംതോട് എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടൽ സാധ്യതയുള്ളത്.

ആവശ്യമെങ്കിൽ ഈ മേഖലയിലെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനും ദുരിതാശ്വാസ ക്യാമ്പുകളായി കോളിത്തട്ട് ഗവ : എൽ പി സ്കൂൾ, ചെട്ടിയാംപറമ്പ് ഗവ : യു പി സ്കൂൾ, മഞ്ഞളാംപുറം യു പി സ്കൂൾ എന്നിവ ഉപയോഗിക്കാനും തീരുമാനിച്ചു. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ആംബുലൻസ്, ജെ സി ബി, ക്രെയിൻ, മറ്റ് വാഹനങ്ങൾ എന്നിവയും ആവശ്യമായ ഉപകരണങ്ങളും  സജ്ജീകരിക്കാൻ തീരുമാനിച്ചു. 

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി ടി അനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ്‌ തങ്കമ്മ മേലേക്കുറ്റ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ തോമസ് പുളിക്കകണ്ടത്തിൽ, പ്രീത ഗംഗാധരൻ, സജീവൻ പാലുമ്മി, പഞ്ചായത്ത് മെമ്പർമാരായ ബിജു പൊരുമത്തറ, ജോണി പാമ്പാടി, ലീലാമ്മ ജോണി, ബിനു മാനുവൽ, ഷാന്റി സജി, ഷിജി സുരേന്ദ്രൻ, പഞ്ചായത്ത്‌ സെക്രട്ടറി പി കെ വിനോദ്, കേളകം പ്രിൻസിപ്പൽ എസ് ഐ ജാൻസി മാത്യു, ഫയർ ഫോഴ്‌സ് ബീറ്റ് ഓഫീസർ വിനു ടി കെ , വില്ലേജ് അസിസ്റ്റന്റ് ജോജീഷ് വി ചാക്കോ, ജെ പി എച്ച് എൻ മേഴ്‌സി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ ജോർജ്ജ് വാളുവെട്ടിക്കൽ, സിവിൽ ഡിഫൻസ്‌ വളണ്ടിയർ വി കെ ശ്രീനിവാസൻ, പഞ്ചായത്ത്‌ ദുരന്ത നിവാരണ സമിതി അംഗങ്ങളായ ഷിജോ പി ചെറിയാൻ, സി വി ധനേഷ്, ജീമോൾ വെട്ടുവേലിൽ തുടങ്ങിയവർ പങ്കെടുത്തു.

Vigilance committee meeting convened at Kelakam Grama Panchayat

Next TV

Related Stories
നവകേരള ബസ് സർവീസിലേക്ക്, ഇനി പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം

Apr 19, 2024 06:18 PM

നവകേരള ബസ് സർവീസിലേക്ക്, ഇനി പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം

നവകേരള ബസ് സർവീസിലേക്ക്, ഇനി പൊതുജനങ്ങൾക്ക് യാത്ര...

Read More >>
#mananthawady l വൈബ്രൻസ് 2024; യൂത്ത് കോൺക്ലേവ്: യുവജനസംഗമം നടത്തി

Apr 19, 2024 06:05 PM

#mananthawady l വൈബ്രൻസ് 2024; യൂത്ത് കോൺക്ലേവ്: യുവജനസംഗമം നടത്തി

വൈബ്രൻസ് 2024; യൂത്ത് കോൺക്ലേവ്: യുവജനസംഗമം...

Read More >>
#kannur l സി പി എം കൂട്ടുനിൽക്കില്ലെന്ന് കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി

Apr 19, 2024 05:47 PM

#kannur l സി പി എം കൂട്ടുനിൽക്കില്ലെന്ന് കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി

സി പി എം കൂട്ടുനിൽക്കില്ലെന്ന് കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി...

Read More >>
#kannur l മുഖ്യമന്ത്രിയെ കേന്ദ്രം ആക്രമിക്കുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന വസ്തുതകൾ മനസ്സിലാക്കാതെയെന്ന് പി കെ  ശ്രീമതി

Apr 19, 2024 05:23 PM

#kannur l മുഖ്യമന്ത്രിയെ കേന്ദ്രം ആക്രമിക്കുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന വസ്തുതകൾ മനസ്സിലാക്കാതെയെന്ന് പി കെ ശ്രീമതി

മുഖ്യമന്ത്രിയെ കേന്ദ്രം ആക്രമിക്കുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന വസ്തുതകൾ മനസ്സിലാക്കാതെയെന്ന് പി കെ ...

Read More >>
#manathana l മണത്തണ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ  അവധിക്കാല കായിക പരിശീലനം സംഘടിപ്പിച്ചു

Apr 19, 2024 05:05 PM

#manathana l മണത്തണ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ അവധിക്കാല കായിക പരിശീലനം സംഘടിപ്പിച്ചു

മണത്തണ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ അവധിക്കാല കായിക പരിശീലനം...

Read More >>
ഇന്ത്യ മുന്നണി അധികാരത്തിലെത്തും : സി പി ജോൺ

Apr 19, 2024 04:11 PM

ഇന്ത്യ മുന്നണി അധികാരത്തിലെത്തും : സി പി ജോൺ

ഇന്ത്യ മുന്നണി അധികാരത്തിലെത്തും : സി പി ജോൺ...

Read More >>
Top Stories