അണ്ടര്‍ 20 സാഫ് കിരീടം ഇന്ത്യയ്ക്ക്

അണ്ടര്‍ 20 സാഫ് കിരീടം ഇന്ത്യയ്ക്ക്
Aug 5, 2022 11:07 PM | By Emmanuel Joseph

അണ്ടര്‍ 20 സാഫ് കിരീടം ഇന്ത്യ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച്‌ കൊണ്ടാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. 5-2 എന്ന സ്കോറിന് ഇന്ത്യ ജയിച്ച മത്സരത്തില്‍ അവസാന മൂന്ന് ഇന്ത്യന്‍ ഗോളുകള്‍ വന്നത് എക്സ്ട്രാ ടൈമില്‍ ആയിരുന്നു. ഗുര്‍കിറത് ഇന്ത്യക്ക് വേണ്ടി നാലു ഗോളുകള്‍ നേടി ഹീറോ ആയി. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശിനോട് ഏറ്റ പരാജയത്തിന്റെ ക്ഷീണവും ഈ ഫൈനലിലെ ജയത്തോടെ മാറി.

ഇന്ന് നിശ്ചിത സമയത്ത് സ്കോര്‍ 2-2 എന്നായിരുന്നു. ഇന്ത്യയുടെ രണ്ട് ഗോളുകളും ഗുര്‍കിറത് തന്നെയാണ് നേടിയത്. എക്സ്ട്രാ ടൈമില്‍ എത്തിയപ്പോള്‍ കളി തീര്‍ത്തും ഇന്ത്യയുടേത് മാത്രമായി. 92ആം മിനുട്ടിലെ ഹിമാന്‍ഷുവിന്റെ ഗോള്‍ ഇന്ത്യക്ക് 3-2ന്റെ ലീഡ് നല്‍കി. തൊട്ടടുത്ത മിനുട്ടില്‍ ഗുര്‍കിറാതിലൂടെ ഇന്ത്യയുടെ നാലാം ഗോള്‍. താരത്തിന്റെ ഹാട്രിക്ക്.

പിന്നെ 99ആം മിനുട്ടില്‍ ഗുര്‍കിറതിന്റെ നാലാം ഗോള്‍ കൂടെ വന്നതോടെ ഇന്ത്യന്‍ വിജയം പൂര്‍ത്തിയായി.

Winner India

Next TV

Related Stories
ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ പോകും ;   ഐ എം എ

Aug 8, 2022 11:46 AM

ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ പോകും ; ഐ എം എ

ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ...

Read More >>
പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു

Aug 8, 2022 11:37 AM

പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു

പെരുന്താറ്റിൽ ഗോപാലൻ...

Read More >>
വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി തെരച്ചില്‍

Aug 8, 2022 11:28 AM

വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി തെരച്ചില്‍

വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി...

Read More >>
ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി

Aug 8, 2022 11:24 AM

ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി

ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി...

Read More >>
മങ്കിപോക്സ്  വീണ്ടും

Aug 8, 2022 11:14 AM

മങ്കിപോക്സ് വീണ്ടും

മങ്കിപോക്സ് ...

Read More >>
കേരളത്തിലെ ശിശുപരിപാലനം പോരാ ;മേയർ ബീന ഫിലിപ്പ്

Aug 8, 2022 10:49 AM

കേരളത്തിലെ ശിശുപരിപാലനം പോരാ ;മേയർ ബീന ഫിലിപ്പ്

കേരളത്തിലെ ശിശുപരിപാലനം പോരാ ;മേയർ ബീന...

Read More >>