വയോധികയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

വയോധികയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ
Aug 5, 2022 11:43 PM | By Emmanuel Joseph

സുല്‍ത്താന്‍ ബത്തേരി: മദ്യപിക്കുന്നതിനിടെ നടന്ന തര്‍ക്കത്തില്‍ വയോധികയെ കൊല​പ്പെടുത്തി ഭര്‍ത്താവ്. നൂല്‍പ്പുഴ-പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ വയോധികയുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ഇതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ജൂണ്‍ 19 നാണ് ചക്കി (65) മരിച്ചത്. ആനക്കിടങ്ങില്‍ അബദ്ധത്തില്‍ വീണ് മരിച്ചെന്നാണ് ഭര്‍ത്താവ് ഗോപി ആളുകളെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ ചക്കിയുടെ മരണം കൊലപാതകമാണെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷിക്കുകയായിരുന്നു.

ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. അതോടെ മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ചക്കിയുടെ തലയ്ക്കും കൈയ്ക്കും അടിയേറ്റ പരുക്കുകള്‍ ഉണ്ടെന്നും ഇതാണ് മരണകാരണമെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. മദ്യപിക്കുന്നതിനിടെ നടന്ന തര്‍ക്കത്തില്‍ ഗോപി ചക്കിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Arrested

Next TV

Related Stories
വിശപ്പിന് അറുതി വേണം വെറുപ്പിൻ്റെ യുദ്ധങ്ങൾ വേണ്ട;ആഗസ്ത് 6-9 ഹിരോഷിമ നാഗസാക്കി ദിനം

Aug 8, 2022 01:18 PM

വിശപ്പിന് അറുതി വേണം വെറുപ്പിൻ്റെ യുദ്ധങ്ങൾ വേണ്ട;ആഗസ്ത് 6-9 ഹിരോഷിമ നാഗസാക്കി ദിനം

വിശപ്പിന് അറുതി വേണം വെറുപ്പിൻ്റെ യുദ്ധങ്ങൾ വേണ്ട;ആഗസ്ത് 6-9 ഹിരോഷിമ നാഗസാക്കി ദിനം...

Read More >>
ജൽ ജീവൻ മിഷൻ ; സ്കൂൾ തലത്തിൽ  ബോധവൽക്കരണവും പരിശീലനവും  നടത്തി

Aug 8, 2022 01:15 PM

ജൽ ജീവൻ മിഷൻ ; സ്കൂൾ തലത്തിൽ ബോധവൽക്കരണവും പരിശീലനവും നടത്തി

ജൽ ജീവൻ മിഷൻ ഗ്രാമീണ ശുദ്ധജല വിതരണ...

Read More >>
റോഡിലെ കുഴികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉത്തരവാദി; വി ഡി സതീശൻ

Aug 8, 2022 01:03 PM

റോഡിലെ കുഴികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉത്തരവാദി; വി ഡി സതീശൻ

റോഡിലെ കുഴികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉത്തരവാദി; വി ഡി...

Read More >>
റിയാസിന് പരിചയക്കുറവ്, റോഡിലെ മരണ കുഴികൾ കാണാത്തത് മന്ത്രി മാത്രം

Aug 8, 2022 01:01 PM

റിയാസിന് പരിചയക്കുറവ്, റോഡിലെ മരണ കുഴികൾ കാണാത്തത് മന്ത്രി മാത്രം

റിയാസിന് പരിചയക്കുറവ്, റോഡിലെ മരണ കുഴികൾ കാണാത്തത് മന്ത്രി...

Read More >>
ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ പോകും ;   ഐ എം എ

Aug 8, 2022 11:46 AM

ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ പോകും ; ഐ എം എ

ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ...

Read More >>
പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു

Aug 8, 2022 11:37 AM

പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു

പെരുന്താറ്റിൽ ഗോപാലൻ...

Read More >>