കണ്ണൂർ : ഉരുൾപൊട്ടി ദുരിതബാധിത മേഖലയായ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കാരുണ്യത്തിന്റെയും സാന്ത്വനത്തിന്റെയും ഹസ്തവുമായി നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് പ്രവർത്തകർ. മനുഷ്യാവകാശ സംഘടനയായ എൻ എഫ് പി ആർ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പേരാവൂർ,കണിച്ചാർ മേഖലകളിൽ സഹായങ്ങളുമായി എത്തിയത്.
ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന വിവിധ സാധങ്ങളുമായാ ണ് പ്രവർത്തകരെത്തിയത്. 500 കിലോഗ്രാം അരി , 500 കുടുംബങ്ങൾക്കുള്ള പച്ചക്കറികൾ , നൂറോളം പുതപ്പുകൾ , നൂറോളം പായകൾ , 800 പായ്‌ക്കറ്റ് ബിസ്ക്കറ്റ് , ശുചീകരണത്തിന് ആവശ്യമായ മോപ്പുകൾ,ചൂൽ , ഡെറ്റോൾ ഉൾപ്പെടെയുള്ള സാധനങ്ങളാണ് പ്രവർത്തകർ കൈമാറിയത്.
ഗാർഡിയൻസ് സംഘടനയുടെ സ്വാമി അഗസ്റ്റിൻ നൽകിയ സഹായവും അവിടെ നൽകാൻ സാധിച്ചു. പേരാവൂർ ഡി വൈ എസ് പി എ വി ജോൺ സാറിന്റെ സാനിധ്യത്തിൽ ആണ് സാധനസാമഗ്രികൾ ക്യാമ്പുകളിലും കൃപ ഭവനിലും നൽകിയത് .സംസ്ഥാന സെക്രട്ടറി പി ജി ശ്രീജിത്ത്,ജില്ലാ പ്രസിഡന്റ് ധന്യ വിജേഷ് , ജനറൽ സെക്രട്ടറി പി ഡി ജോൺസൺ,ജില്ലാ വൈസ് പ്രസിഡന്റ്മാരായ അനൂപ് തവര,അബ്ദുൾ ഖാദർ,ജില്ലാ സെക്രട്ടറി കെ കെ ഗംഗാധരൻ,കണ്ണൂർ താലൂക്ക് ജനറൽ സെക്രട്ടറി ജസീർ തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.
Nfpr