കണ്ണൂർ: സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാര പാക്കേജുമായി കണ്ണൂര്‍ കെ എസ് ആർ ടി സി. വാഗമണ്‍-കുമരകം, മൂന്നാര്‍-കാന്തലൂര്‍ എന്നിങ്ങനെ രണ്ട് പാക്കേജുകളാണുള്ളത്. വാഗമണ്‍-കുമരകം യാത്ര ആഗസ്റ്റ് 12ന് രാത്രി ഏഴ് മണിക്ക് പുറപ്പെട്ട് ആഗസ്റ്റ് 15ന് രാവിലെ ആറുമണിക്ക് തിരിച്ചെത്തും.
താമസം, ഭക്ഷണം, ഓഫ് റോഡ് ജീപ്പ് സവാരി, ഹൗസ് ബോട്ട് യാത്ര, ക്യാമ്പ് ഫയര്‍, മറൈന്‍ ഡ്രൈവ് എന്നിവ ഉള്‍പ്പടെ ഒരാള്‍ക്ക് 3900/- രൂപയാണ് ചെലവ്. മൂന്നാര്‍-കാന്തലൂര്‍ യാത്ര മൂന്ന് ദിവസത്തെ പാക്കേജാണ്. ക്യാരവന്‍ രീതിയില്‍ സെറ്റ് ചെയ്തിട്ടുള്ള കെ എസ് ആര്‍ ടി സി ബസുകളിലെ താമസം മൂന്നാര്‍ പാക്കേജിന്റെ സവിശേഷതയാണ്. കൂടാതെ വാരാന്ത്യ വയനാട്, പൈതല്‍മല ട്രിപ്പുകളും പുനരാരംഭിക്കും. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോൺ : 9605372288, 8089463675, 9048298740
KSRTC with Vagamon and Munnar tourism package