---
title: "കാലിക്കറ്റ് സർവകലാശാല ബി.എഡിന് അപേക്ഷ ക്ഷണിച്ചു"
english_title: "University of Calicut has invited applications for B.Ed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59978/university-of-calicut-has-invited-applications-for-bed"
published_at: "2022-08-06T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ee73f981b8c_images.png"
keywords: []
---

# കാലിക്കറ്റ് സർവകലാശാല ബി.എഡിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **തേഞ്ഞിപ്പാലം: **കാലിക്കറ്റ് സർവകലാശാല ബി.എഡ്. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സ്വന്തമായി നടത്തുന്നതൊഴികെയുള്ള ബി.എഡ്. സെന്ററുകളിലേക്കാണ് അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. സർവകലാശാല നേരിട്ട് നടത്തുന്ന പതിനൊന്ന് സെന്ററുകളിലെ പ്രവേശനത്തിന് എൻ.സി.ടി.ഇ. അനുമതിയായിട്ടില്ല. അനുമതി തേടി സർവകലാശാല കോടതിയെ സമീപിച്ചിട്ടുണ്ട്. അനുകൂല വിധി ലഭിച്ചാൽ അവിടെയും പ്രവേശന നടപടി ആരംഭിക്കും.

## Article Content

**തേഞ്ഞിപ്പാലം: **കാലിക്കറ്റ് സർവകലാശാല ബി.എഡ്. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സ്വന്തമായി നടത്തുന്നതൊഴികെയുള്ള ബി.എഡ്. സെന്ററുകളിലേക്കാണ് അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. സർവകലാശാല നേരിട്ട് നടത്തുന്ന പതിനൊന്ന് സെന്ററുകളിലെ പ്രവേശനത്തിന് എൻ.സി.ടി.ഇ. അനുമതിയായിട്ടില്ല. അനുമതി തേടി സർവകലാശാല കോടതിയെ സമീപിച്ചിട്ടുണ്ട്. അനുകൂല വിധി ലഭിച്ചാൽ അവിടെയും പ്രവേശന നടപടി ആരംഭിക്കും.

സർവകലാശാലയ്ക്ക് കീഴിലെ 57 സ്വാശ്രയ ബി.എഡ്. സെന്ററുകളിലേക്കും രണ്ട് ഗവ. സെന്ററുകളിലേക്കും രണ്ട് എയ്ഡഡ് സെന്ററുകളിലേക്കും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാവുന്ന അവസാന തീയതി ഓഗസ്റ്റ് 19. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 200 രൂപയും മറ്റുള്ളവർക്ക് 650 രൂപയുമാണ് അപേക്ഷാഫീസ്. വിശദവിവരങ്ങൾ പ്രവേശനവിഭാഗം വെബ്സൈറ്റിൽ (admission.uoc.ac.in). ഫോൺ: 0494 2407017, 2660600.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59978/university-of-calicut-has-invited-applications-for-bed)