---
title: "മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി"
english_title: "Mattannur Municipal Council Election: Officers trained"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/59982/mattannur-municipal-council-election-officers-trained"
published_at: "2022-08-06T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ee75e44ff27_mattannoor_election_pariseelanam___(2).jpg"
keywords: []
---

# മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

> **Lead Summary:** **മട്ടന്നൂര്‍:**മട്ടന്നൂര്‍ നഗരസഭ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് പോള്‍ മാനേജര്‍ ആപ്പ് ഉപയോഗിക്കുന്നതിന് പരിശീലനം നല്‍കി.

## Article Content

**മട്ടന്നൂര്‍:**മട്ടന്നൂര്‍ നഗരസഭ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് പോള്‍ മാനേജര്‍ ആപ്പ് ഉപയോഗിക്കുന്നതിന് പരിശീലനം നല്‍കി.

വരണാധികാരികള്‍, സെക്ടറല്‍ ഓഫീസര്‍മാര്‍, ഹെല്‍പ് ഡെസ്‌ക് ചുമതലയുള്ള ഓഫീസര്‍മാര്‍, മാസ്റ്റര്‍ ട്രെയിനേഴ്‌സ് എന്നിവര്‍ക്കാണ് നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററിന്റെ (എന്‍ ഐ സി) നേതൃത്വത്തില്‍ പരിശീലനം നല്‍കിയത്. ജില്ലാ ഇന്‍ഫോമാറ്റിക്‌സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ് ക്ലാസെടുത്തു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ജനറല്‍ ഒബ്‌സര്‍വര്‍ ആര്‍ കീര്‍ത്തി എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/59982/mattannur-municipal-council-election-officers-trained)