---
title: "സ്വാതന്ത്ര്യദിനാഘോഷം ജനാധിപത്യ മൂല്യങ്ങളുടേത്‌: മുഖ്യമന്ത്രി "
english_title: "Pinarayivijayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60028/pinarayivijayan"
published_at: "2022-08-07T05:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ef01dcd4c82_Screenshot_20220807-053102.png"
keywords: []
---

# സ്വാതന്ത്ര്യദിനാഘോഷം ജനാധിപത്യ മൂല്യങ്ങളുടേത്‌: മുഖ്യമന്ത്രി 

> **Lead Summary:** **ന്യൂഡൽഹി : **ജനാധിപത്യവും മതനിരപേക്ഷതയും സമത്വവും ഉയര്‍ത്തിപ്പിടിച്ച പോരാട്ടത്തിന്റെ വിജയമാണ് സ്വാതന്ത്ര്യത്തിന്റെ 75–-ാം വാര്‍ഷികത്തിലൂടെ ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

## Article Content

**ന്യൂഡൽഹി : **ജനാധിപത്യവും മതനിരപേക്ഷതയും സമത്വവും ഉയര്‍ത്തിപ്പിടിച്ച പോരാട്ടത്തിന്റെ വിജയമാണ് സ്വാതന്ത്ര്യത്തിന്റെ 75–-ാം വാര്‍ഷികത്തിലൂടെ ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

രാഷ്ട്രപതി ഭവനിലെ കള്‍ച്ചറല്‍ സെന്ററില്‍ ആസാദി കി അമൃത് മഹോത്സവിന്റെ ദേശീയ സമിതി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട പരിപാടികള്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ സജീവമായി നടപ്പാക്കി വരികയാണ്.

> തദ്ദേശഭരണ വകുപ്പിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും നോഡല്‍ വകുപ്പായി ചുമതലപ്പെടുത്തി. 13 മുതല്‍ 15 വരെ "ഹര്‍ ഘര്‍ തിരംഗ' വന്‍വിജയമാക്കുന്നതിന് കലക്ടര്‍മാരെ ചുമതലപ്പെടുത്തി. വീടുകളിലുയര്‍ത്താന്‍ 26.25 ലക്ഷം ദേശീയ പതാക വേണ്ടിവരും. കുടുംബശ്രീ വഴി ഇത് തയ്യാറാക്കുകയാണ്. ഖാദി, പരുത്തി പതാകയ്ക്കാണ് മുന്‍ഗണനയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60028/pinarayivijayan)