---
title: "കരിപ്പൂ‍ർ വിമാനാപകടത്തിന് വയസ് 2: അ‍ർഹമായ നഷ്ടപരിഹാരം കിട്ടിയില്ല,നിയമപോരാട്ടത്തിനൊരുങ്ങി ഇരകൾ"
english_title: "Karippoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60029/karippoor"
published_at: "2022-08-07T05:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ef0411d8abc_Screenshot_20220807-054137.png"
keywords: []
---

# കരിപ്പൂ‍ർ വിമാനാപകടത്തിന് വയസ് 2: അ‍ർഹമായ നഷ്ടപരിഹാരം കിട്ടിയില്ല,നിയമപോരാട്ടത്തിനൊരുങ്ങി ഇരകൾ

> **Lead Summary:** **കോഴിക്കോട്: **സംസ്ഥാനത്തെ ഏറ്റവും വലിയ വിമാന അപകടമായ കരിപ്പൂര്‍ ദുരന്തത്തിന് ഇന്ന് രണ്ടാം വര്‍ഷികം. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി 190 പേരുമായി ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അന്നത്തെ നടുക്കുന്ന അനുഭവങ്ങളുടെ ഓ‍‌‍ർമ രക്ഷപ്പെട്ടവരുടേയും രക്ഷാ പ്രവ‍ത്തകരുടേയും മനസിലിപ്പോഴും തെളിഞ്ഞ് നിൽക്കുന്നുണ്ട്.

## Article Content

**കോഴിക്കോട്: **സംസ്ഥാനത്തെ ഏറ്റവും വലിയ വിമാന അപകടമായ കരിപ്പൂര്‍ ദുരന്തത്തിന് ഇന്ന് രണ്ടാം വര്‍ഷികം. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി 190 പേരുമായി ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അന്നത്തെ നടുക്കുന്ന അനുഭവങ്ങളുടെ ഓ‍‌‍ർമ രക്ഷപ്പെട്ടവരുടേയും രക്ഷാ പ്രവ‍ത്തകരുടേയും മനസിലിപ്പോഴും തെളിഞ്ഞ് നിൽക്കുന്നുണ്ട്.

കരിപ്പൂര്‍ വിമാനാപകടത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നവരിലൊരാളാണ് കോഴിക്കോട് പടനിലം സ്വദേശി അമീന. അപകടത്തില്‍ ഭര്‍ത്താവ് ഷറഫുദ്ദീന് ജീവന്‍ നഷ്ടപ്പെട്ടു.മകള്‍ക്കും അമീനക്കും ഗുരുതരമായി പരിക്കേറ്റു. ഇപ്പോഴും ചികിത്സ തുടരുന്ന അമീനക്ക് കരിപ്പൂര്‍ വിമാനാപകടം ജീവിതത്തില്‍ എന്നും നടുക്കുന്ന ഓര്‍മ്മയാണ്

അതേസമയം കരിപ്പൂര്‍ വിമാന അപകടത്തിന് രണ്ട് വര്‍ഷം പിന്നിടുമ്പോഴും അര്‍ഹമായ നഷ്ടപരിഹാരം കിട്ടിയില്ലെന്ന പരാതിയിലാണ് പരിക്കേറ്റവരും മരിച്ചവരുടെ ആശ്രിതരും.നാമ മാത്രമായ തുകയാണ് നഷ്ടപരിഹാരം കിട്ടിയതെന്നാണ് ഇവരുടെ പരാതി. മോണ്‍ട്രിയാല്‍ കണ്‍വെന്‍ഷന്‍ പ്രകാരമുള്ള നഷ്ടപരിഹാരത്തുക കിട്ടണമെന്നാവശ്യപ്പെട്ട് നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണിവര്‍.

അതിനിടെ കരിപ്പൂര്‍ വിമാന അപകടത്തില്‍ രക്ഷാപ്രവര്‍ത്തകരായ കൊണ്ടോട്ടിയിലെ നാട്ടുകാര്‍ക്ക് രക്ഷപ്പെട്ടവരുടെ സ്നേഹോപഹാരം.വിമാനത്താവളത്തിന് സമീപമുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിര്‍മ്മിക്കാനുള്ള തുകയുടെ ധാരണാപത്രം ഇന്ന് കൈമാറും.മലബാര്‍ ഡവലപ്പ്മെന്റ് ഫോറം വിമാനാപകട ചാരിറ്റി ഫൗണ്ടേഷനാണ് കെട്ടിടം നിര്‍മ്മിക്കുക. നഷ്ടപരിഹാരത്തില്‍ നിന്നാണ് ആശുപത്രിക്കെട്ടിടം നിര്‍മ്മിക്കാനുള്ള തുക രക്ഷപ്പെട്ടവര്‍ കണ്ടെത്തിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60029/karippoor)