---
title: "കനത്ത മഴയിൽ കണ്ണൂർ നരിക്കോട്ട് മലയിൽ 13 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു"
english_title: "Heavy rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60100/heavy-rain"
published_at: "2022-08-07T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ef6903cc2ec_PicsArt_08-07-12.54.51.jpg"
keywords: []
---

# കനത്ത മഴയിൽ കണ്ണൂർ നരിക്കോട്ട് മലയിൽ 13 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

> **Lead Summary:**  കനത്ത മഴയെത്തുടർന്ന് അപകടഭീഷണിയിൽ കഴിയുന്ന നരിക്കോട്ട് മലയിലെ 13 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 11 ആദിവാസി കുടുംബങ്ങളിലെയടക്കം 26 പേരാണ് സാംസ്കാരിക കേന്ദ്രത്തിലുള്ളത്.

## Article Content

 കനത്ത മഴയെത്തുടർന്ന് അപകടഭീഷണിയിൽ കഴിയുന്ന നരിക്കോട്ട് മലയിലെ 13 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 11 ആദിവാസി കുടുംബങ്ങളിലെയടക്കം 26 പേരാണ് സാംസ്കാരിക കേന്ദ്രത്തിലുള്ളത്.

രണ്ടുവർഷം മുമ്പ് ഉരുൾപൊട്ടലുണ്ടായി വൻനാശമുണ്ടായ പശ്ചാത്തലത്തിലാണ് മുൻകരുതൽ നടപടിയായി മാറ്റിപ്പാർപ്പിച്ചത്. കെ.പി.മോഹനൻ എം.എൽ.എ. കേന്ദ്രം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60100/heavy-rain)