---
title: "ഉജ്വലബാല്യം പുരസ്കാരം; അപേക്ഷ ക്ഷണിച്ചു"
english_title: "Brilliant Childhood Award "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6014/brilliant-childhood-award"
published_at: "2021-10-19T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616ea53cde888_images (29).jpeg"
keywords: []
---

# ഉജ്വലബാല്യം പുരസ്കാരം; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **ഉജ്വലബാല്യം പുരസ്കാരം; അപേക്ഷ ക്ഷണിച്ചു**

## Article Content

**ഉജ്വലബാല്യം പുരസ്കാരം; അപേക്ഷ ക്ഷണിച്ചു**

വനിത ശിശുവികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി ആറിനും 18നും ഇടയിൽ പ്രായമുള്ള വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്കുള്ള ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി, കൃഷി, മാലിന്യ സംസ്കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപ നിർമ്മാണം. അസാമാന്യ ധീരതയോടെ ചെയ്ത പ്രവൃത്തി എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്കാണ് പുരസ്കാരം. ജില്ലയിൽ നാല് കുട്ടികൾ എന്ന രീതിയിലാണ് പുരസ്കാരം നൽകുക. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളെ പ്രത്യേക വിഭാഗമായി പരിഗണിക്കും. അപേക്ഷകർ ബന്ധപ്പെട്ട മേഖലയിൽ ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകൾ, പ്രശസ്തി പത്രങ്ങൾ, കുട്ടികളുടെ പേരിൽ പ്രസിദ്ധീകരിച്ച പുസ്തകമുണ്ടെങ്കിൽ അതിന്റെ പകർപ്പ്, കലാപ്രകടനങ്ങൾ ഉൾക്കൊള്ളുന്ന സിഡി പെൻഡ്രൈവ്, പത്രക്കുറിപ്പുകൾ എന്നിവ അപേക്ഷയോടൊപ്പം നൽകണം. കേന്ദ്ര സർക്കാരിന്റെ നാഷണൽ ചൈൽഡ് അവാർഡ് ഫോർ എക്സണൽ അച്ചീവ്മെന്റ് കരസ്ഥമാക്കിയ കുട്ടികളെ സംസ്ഥാനതല അവാർഡിന് പരിഗണിക്കുന്നതല്ല. 2020ൽ പ്രാഗത്ഭ്യം ലഭിച്ച കുട്ടികളായിരിക്കണം. ഒരു തവണ ഉജ്ജ്വല ബാല്യം പുരസ്കാരം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. അവാർഡ് നവംബർ 14 ശിശുദിനത്തിൽ വിതരണം ചെയ്യും. അപേക്ഷ ഒക്ടോബർ 30ന് വൈകിട്ട് അഞ്ചു മണിക്കകം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, മുൻസിപ്പൽ ടൗൺഹാൾ ഷോപ്പിംഗ് കോംപ്ലക്സ്, റും നമ്പർ എസ്. രണ്ടാം നില, തലശ്ശേരി, 670104 എന്ന വിലാസത്തിൽ ലഭിക്കണം. മെയിൽ dcpuknr@gmail.com ഫോൺ: 0490 2967199.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6014/brilliant-childhood-award)