---
title: "ജലനിരപ്പ് ഉയരുന്നു ; ബാണാസുര സാഗര്‍ ഡാം നാളെ തുറക്കും "
english_title: "The water level rises; Banasura Sagar Dam will be opened tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60144/the-water-level-rises-banasura-sagar-dam-will-be-opened-tomorrow"
published_at: "2022-08-07T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ef9976ad401_images_(6).jpeg"
keywords: []
---

# ജലനിരപ്പ് ഉയരുന്നു ; ബാണാസുര സാഗര്‍ ഡാം നാളെ തുറക്കും 

> **Lead Summary:** **വയനാട്**: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം നാളെ തുറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

## Article Content

**വയനാട്**: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം നാളെ തുറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവല്‍ ആയ 774 മീറ്റര്‍ എത്തിയ സാഹചര്യത്തിലാണ് നാളെ രാവിലെ 8 മണിക്ക് ഷട്ടര്‍ 10 സെന്റിമീറ്റര്‍ തുറക്കാന്‍ തീരുമാനിച്ചതെന്ന് കലക്ടര്‍ അറിയിച്ചു. പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അണക്കെട്ട് തുറക്കുന്ന സമയത്ത് അണക്കെട്ട് ഭാഗത്തേയ്ക്ക് പോകുകയോ, വെള്ളം ഒഴുകിപ്പോകുന്ന പുഴകളില്‍ നിന്നും മീന്‍ പിടിക്കുകയോ, പുഴയില്‍ ഇറങ്ങുകയോ ചെയ്യരുതെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം ഇടമലയാര്‍ഡാം മറ്റന്നാള്‍ തുറക്കും. ആദ്യം 50 ക്യുമെക്‌സ് ജലവും തുടര്‍ന്ന് 100 ക്യുമെക്‌സ് ജലവുമാണ് തുറന്നു വിടുക. ചൊവ്വാഴ്ച രാവിലെ 10ന് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കും. ജല നിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ക്കകി ഡാം നാളെ തുറന്നേക്കും. പത്തനംതിട്ടയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60144/the-water-level-rises-banasura-sagar-dam-will-be-opened-tomorrow)