---
title: "കോമണ്‍വെല്‍ത്ത് ഗെയിംസ് ; ബോക്സിങ്ങില്‍ അമിത് പങ്കലിനും നിതു ഗൻഗാസിനും സ്വർണം "
english_title: "Commonwealth Games; Amit Pankal and Nitu Gangas won gold in boxing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60147/commonwealth-games-amit-pankal-and-nitu-gangas-won-gold-in-boxing"
published_at: "2022-08-07T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ef9c0ce5a39_images_(7).jpeg"
keywords: []
---

# കോമണ്‍വെല്‍ത്ത് ഗെയിംസ് ; ബോക്സിങ്ങില്‍ അമിത് പങ്കലിനും നിതു ഗൻഗാസിനും സ്വർണം 

> **Lead Summary:** **ഇംഗ്ലണ്ട് :**കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കു 15–ാം സ്വർണം. പുരുഷൻമാരുടെ (51 കിലോ) ബോക്സിങ്ങിൽ അമിത് പങ്കൽ സ്വര്‍ണം നേടി. 5–0നാണ് അമിത് ഇംഗ്ലണ്ടിന്റെ കിയാരൻ മക്ഡൊണാൾഡിനെ തോൽപിച്ചത്.

## Article Content

**ഇംഗ്ലണ്ട് :**കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കു 15–ാം സ്വർണം. പുരുഷൻമാരുടെ (51 കിലോ) ബോക്സിങ്ങിൽ അമിത് പങ്കൽ സ്വര്‍ണം നേടി. 5–0നാണ് അമിത് ഇംഗ്ലണ്ടിന്റെ കിയാരൻ മക്ഡൊണാൾഡിനെ തോൽപിച്ചത്.

ബോക്സിങ്ങിൽ ഇന്ത്യയുടെ രണ്ടാം സ്വർണമാണിത്. വനിതാ ബോക്സിങ്ങിൽ നിതു ഗൻഗാസും സ്വർണം നേടി. 48 കിലോ വിഭാഗത്തിൽ ഇംഗ്ലണ്ടിന്റെ ഡെമി ജേഡിനെയാണു നിതു കീഴടക്കിയത്.

പുരുഷൻമാരുടെ ബോക്സിങ്ങിൽ രോഹിത് തോകാസ് വെങ്കലം സ്വന്തമാക്കി. വനിതാ ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടി. വെങ്കല പോരാട്ടത്തില്‍ ന്യൂസീലൻഡിനെ പെനൽറ്റി ഷൂട്ട് ഔട്ടിലാണ് ഇന്ത്യ കീഴടക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60147/commonwealth-games-amit-pankal-and-nitu-gangas-won-gold-in-boxing)