---
title: "എല്‍ദോസ് പോളിനും അബ്ദുല്ല അബൂബക്കറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ; കായിക മന്ത്രി വി.അബ്ദുറഹിമാന്‍"
english_title: "Heartfelt congratulations to Eldos Paul and Abdullah Abubakar; Sports Minister V. Abdurahiman"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60165/heartfelt-congratulations-to-eldos-paul-and-abdullah-abubakar-sports-minister-v-abdurahiman"
published_at: "2022-08-07T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62efb629a8beb_images_(13).jpeg"
keywords: []
---

# എല്‍ദോസ് പോളിനും അബ്ദുല്ല അബൂബക്കറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ; കായിക മന്ത്രി വി.അബ്ദുറഹിമാന്‍

> **Lead Summary:** **തിരുവനന്തപുരം**: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രനേട്ടംകുറിച്ച മലയാളി താരങ്ങളായ എല്‍ദോസ് പോളിനും അബ്ദുല്ല അബൂബക്കറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തി കായിക മന്ത്രി വി.അബ്ദുറഹിമാന്‍. രാജ്യത്തിനാകെ അഭിമാനമാകുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചതെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**തിരുവനന്തപുരം**: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രനേട്ടംകുറിച്ച മലയാളി താരങ്ങളായ എല്‍ദോസ് പോളിനും അബ്ദുല്ല അബൂബക്കറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തി കായിക മന്ത്രി വി.അബ്ദുറഹിമാന്‍. രാജ്യത്തിനാകെ അഭിമാനമാകുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ട്രിപ്പിള്‍ ജമ്ബില്‍ എല്‍ദോസ് നേടിയ സ്വര്‍ണത്തിനും അബ്ദുല്ല നേടിയ വെള്ളിക്കും തിളക്കം ഏറെയാണ്. കേരളം അത്ലറ്റിക്സില്‍ നടത്തുന്ന ശക്തമായ തിരിച്ചുവരവിന്‍റെ സൂചനയാണിത്. കേരളത്തിന്‍റെ കായിക മേഖലയ്ക്കാകെ പ്രചോദനമാണിത്.

സ്കൂള്‍തലം മുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണ് എല്‍ദോസും അബ്ദുല്ലയും. ഈ സീസണില്‍ ഇരുവരും നല്ല ഫോമിലാണ്. ചെറുപ്പക്കാരായ ഈ താരങ്ങളില്‍ നിന്ന് ഇനിയും ഏറെ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം.

നേരത്തേ ലോങ്ങ്ജമ്ബില്‍ ശ്രീശങ്കര്‍ വെള്ളി നേടിയിരുന്നു. ഈ കോമണ്‍വെല്‍ത്ത് ഗെയിംസ് കേരളത്തെ സംബന്ധിച്ച്‌ ഏറെ സന്തോഷം നല്‍കുന്ന വേദിയാണ്. കൂടുതല്‍ മലയാളി താരങ്ങള്‍ക്കും ഇന്ത്യയ്ക്കും മികച്ച പ്രകടനം തുടരാന്‍ കഴിയട്ടെ എന്നാശംസിക്കുന്നതായും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60165/heartfelt-congratulations-to-eldos-paul-and-abdullah-abubakar-sports-minister-v-abdurahiman)