---
title: "കുഴിയില്‍ ഇരുന്നും ഒറ്റക്കാലില്‍ നിന്ന് തപസ് ചെയ്തും റോഡ് തകര്‍ന്നതില്‍ യുവാക്കളുടെ വ്യത്യസ്തമായ പ്രതിഷേധം "
english_title: "Various protests by youth over road collapse"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60167/various-protests-by-youth-over-road-collapse"
published_at: "2022-08-07T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62efba018f340_InShot_20220807_184059745.jpg"
keywords: []
---

# കുഴിയില്‍ ഇരുന്നും ഒറ്റക്കാലില്‍ നിന്ന് തപസ് ചെയ്തും റോഡ് തകര്‍ന്നതില്‍ യുവാക്കളുടെ വ്യത്യസ്തമായ പ്രതിഷേധം 

> **Lead Summary:** **മലപ്പുറം**: റോഡ് തകര്‍ന്നതില്‍ യുവാക്കളുടെ വ്യത്യസ്തമായ പ്രതിഷേധം. കുഴിയില്‍ ഇരുന്നും ഒറ്റക്കാലില്‍ നിന്ന് തപസ് ചെയ്തും കുളിച്ചുമാണ് പ്രതിഷേധിച്ചത്.

## Article Content

**മലപ്പുറം**: റോഡ് തകര്‍ന്നതില്‍ യുവാക്കളുടെ വ്യത്യസ്തമായ പ്രതിഷേധം. കുഴിയില്‍ ഇരുന്നും ഒറ്റക്കാലില്‍ നിന്ന് തപസ് ചെയ്തും കുളിച്ചുമാണ് പ്രതിഷേധിച്ചത്.

മലപ്പുറം കിഴക്കേ പാണ്ടിക്കാട് ആണ് സംഭവം. ഹംസയും കൂട്ടുകാരുമാണ് പ്രതിഷേധിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. അപ്രതീക്ഷിതമായി ആ വഴി കടന്നുവന്ന മഞ്ചേരി എംഎല്‍എ യു എ ലത്തീഫിന്റെ മുന്നിലും ഇവര്‍ പ്രതിഷേധിച്ചു.

കേരളത്തിലെ റോഡുകളുടെ സ്ഥിതിയിതാണെന്നും ഉടന്‍ തന്നെ പരിഹാരം കാണണമെന്നും ഹംസ പറഞ്ഞു. അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വ്യത്യസ്തമായ പ്രതിഷേധമാര്‍ഗം തെരഞ്ഞെടുത്തതെന്നും ഹംസ പറഞ്ഞു.മേലാറ്റൂരില്‍ നിന്ന് പാണ്ടിക്കാട്, മഞ്ചേരി വഴി കോഴിക്കോട് പോകുന്നതിന് യാത്രക്കാര്‍ മുഖ്യമായി ആശ്രയിക്കുന്ന റോഡാണിത്. റോഡിന്റെ പലഭാഗങ്ങളും തകര്‍ന്നനിലയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60167/various-protests-by-youth-over-road-collapse)