---
title: "കനത്ത മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു"
english_title: "Heavy rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60233/heavy-rain"
published_at: "2022-08-08T06:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f06730edac9_PicsArt_08-08-06.59.21.jpg"
keywords: []
---

# കനത്ത മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു

> **Lead Summary:** **ഇരിട്ടി: **കനത്ത മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്ന് വീട് അപകടവസ്ഥയിലായി. കൂരൻമുക്ക് അക്കരാലിലെ പി. കെ. സാജിതയുടെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് ശനിയാഴ്ച രാത്രി കനത്ത മഴയിൽ തകർന്നത്.

## Article Content

**ഇരിട്ടി: **കനത്ത മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്ന് വീട് അപകടവസ്ഥയിലായി. കൂരൻമുക്ക് അക്കരാലിലെ പി. കെ. സാജിതയുടെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് ശനിയാഴ്ച രാത്രി കനത്ത മഴയിൽ തകർന്നത്.

വീടിന്റെ മുറ്റവും പിളർന്നിട്ടുണ്ട്. ഇരിട്ടി മുനിസിപ്പൽ വാർഡ് കൗൺസിലർ സീനത്ത്, ഓവർസിയർ ശ്രീകുമാർ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60233/heavy-rain)