---
title: "ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി "
english_title: "Aam Aadmi Party welcomed the soldiers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60288/aam-aadmi-party-welcomed-the-soldiers"
published_at: "2022-08-08T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f0a6a87e12e_Picsart_22-08-08_11-29-54-730.jpg"
keywords: []
---

# ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി 

> **Lead Summary:** കമ്പളക്കാട്: രാജ്യം സ്വതന്ത്രമായി 75 വര്ഷം പിന്നിടുന്ന ഈ വേളയിൽ സ്വതന്ത്ര്യ ദിന ആഘോഷത്തിൻ്റെ ഭാഗമായി പട്ടാളത്തിൽ സേവനമനുഷ്ടിച്ച ധീര ജവാന്മാരെ ആദരിക്കുകയും സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിക്കുകയും ചെയ്തു. ആം ആദ്മി പാർട്ടി കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി മണ്ഡലം കൺവീനർ ഗഫൂർ കോട്ടത്തറ ഉദ്ഘാടനം ചെയ്തു.

## Article Content

കമ്പളക്കാട്: രാജ്യം സ്വതന്ത്രമായി 75 വര്ഷം പിന്നിടുന്ന ഈ വേളയിൽ സ്വതന്ത്ര്യ ദിന ആഘോഷത്തിൻ്റെ ഭാഗമായി പട്ടാളത്തിൽ സേവനമനുഷ്ടിച്ച ധീര ജവാന്മാരെ ആദരിക്കുകയും സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിക്കുകയും ചെയ്തു. ആം ആദ്മി പാർട്ടി കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി മണ്ഡലം കൺവീനർ ഗഫൂർ കോട്ടത്തറ ഉദ്ഘാടനം ചെയ്തു.

ജില്ലാ കൺവീനർ അജി കൊളോണിയ മുഖ്യ പ്രഭാഷണം നിർവഹിച്ചു. പഞ്ചായത്ത് കൺവീനർ ശൈജൽ അധ്യക്ഷനായ പരിപാടിയിൽ റഫീക് കമ്പളക്കാട് സ്വാഗതപ്രഭാഷണം നടത്തി. ഇസ്മായിൽ, Dr സുരേഷ്, തോമസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60288/aam-aadmi-party-welcomed-the-soldiers)