---
title: "വിശപ്പിന് അറുതി വേണം വെറുപ്പിൻ്റെ യുദ്ധങ്ങൾ വേണ്ട;ആഗസ്ത് 6-9 ഹിരോഷിമ നാഗസാക്കി ദിനം "
english_title: "We need an end to hunger, not wars of hatred"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60323/we-need-an-end-to-hunger-not-wars-of-hatred"
published_at: "2022-08-08T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f0c0a7c326b_Picsart_22-08-08_13-21-28-118.jpg"
keywords: []
---

# വിശപ്പിന് അറുതി വേണം വെറുപ്പിൻ്റെ യുദ്ധങ്ങൾ വേണ്ട;ആഗസ്ത് 6-9 ഹിരോഷിമ നാഗസാക്കി ദിനം 

> **Lead Summary:** മൊറാഴ : ഹിരോഷിമ നാഗസാക്കി ദിനത്തിൻ്റെ ഭാഗമായി വിശപ്പിന് അറുതി വേണം വെറുപ്പിൻ്റെ യുദ്ധങ്ങൾ വേണ്ട എന്ന മുദ്രാവാക്യം ഉയർത്തി ബാലസംഘത്തിൻ്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ ബാഡ്ജ് വിതരണം ചെയ്തു. ബാലസംഘം തളിപ്പറമ്പ് ഏരിയാതല ഉദ്ഘാടനം മൊറാഴ കമ്മാരൻ മാസ്റ്റർ സ്മാരക യുപി സ്കൂളിൽ ഡി വൈ എഫ് ഐ തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡണ്ട് സി പി മുഹാസ് ഉദ്ഘാടനം ചെയ്തു.

## Article Content

മൊറാഴ : ഹിരോഷിമ നാഗസാക്കി ദിനത്തിൻ്റെ ഭാഗമായി വിശപ്പിന് അറുതി വേണം വെറുപ്പിൻ്റെ യുദ്ധങ്ങൾ വേണ്ട എന്ന മുദ്രാവാക്യം ഉയർത്തി ബാലസംഘത്തിൻ്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ ബാഡ്ജ് വിതരണം ചെയ്തു. ബാലസംഘം തളിപ്പറമ്പ് ഏരിയാതല ഉദ്ഘാടനം മൊറാഴ കമ്മാരൻ മാസ്റ്റർ സ്മാരക യുപി സ്കൂളിൽ ഡി വൈ എഫ് ഐ തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡണ്ട് സി പി മുഹാസ് ഉദ്ഘാടനം ചെയ്തു.

ഏരിയ കമ്മിറ്റി അംഗം ഹർഷ അദ്ധ്യക്ഷയായി. ഏരിയാ സെക്രട്ടറി ശ്രീരാഗ് എം.കെ സ്വാഗതം പറഞ്ഞു. ഏരിയ കൺവീനർ അശോക് കുമാർ , ഏരിയ കമ്മിറ്റി അംഗം അമൽ പ്രേമം എന്നിവർ സംസാരിച്ചു. ഏരിയയിലെ പതിനാറ് വില്ലേജുകളിലെയും സ്കൂളുകളിൽ ബാലസംഘത്തിൻ്റെ നേതൃത്വത്തിൽ ബാഡ്ജുകൾ വിതരണം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60323/we-need-an-end-to-hunger-not-wars-of-hatred)