---
title: "പേരാവൂർ പൂളക്കുറ്റി സെന്റ് മേരീസ് ദേവാലയ പരിസരത്ത്  മെഡിക്കൽ ക്യാമ്പ്  സംഘടിപ്പിച്ചു "
english_title: "A medical camp was organized in the temple premises"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60367/a-medical-camp-was-organized-in-the-temple-premises"
published_at: "2022-08-08T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f0e66f409db_Picsart_22-08-08_16-02-45-054.jpg"
keywords: []
---

# പേരാവൂർ പൂളക്കുറ്റി സെന്റ് മേരീസ് ദേവാലയ പരിസരത്ത്  മെഡിക്കൽ ക്യാമ്പ്  സംഘടിപ്പിച്ചു 

> **Lead Summary:** പേരാവൂർ :- പൂളക്കുറ്റിയിൽ ഉരുൾ പൊട്ടലിൽ പെട്ടവർക്കും നാട്ടുകാർക്കുമായി, കണിച്ചാർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടേയും, ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്ന് 8/8/22 തിങ്കളാഴ്ച രാവിലെ 10.30 മുതൽ പൂളക്കുറ്റി സെന്റ് മേരീസ് ദേവാലയ പരിസരത്ത് വെച്ച് മെഡിക്കൽ ക്യാമ്പ് നടത്തുകയുണ്ടായി.

## Article Content

പേരാവൂർ :- പൂളക്കുറ്റിയിൽ ഉരുൾ പൊട്ടലിൽ പെട്ടവർക്കും നാട്ടുകാർക്കുമായി, കണിച്ചാർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടേയും, ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്ന് 8/8/22 തിങ്കളാഴ്ച രാവിലെ 10.30 മുതൽ പൂളക്കുറ്റി സെന്റ് മേരീസ് ദേവാലയ പരിസരത്ത് വെച്ച് മെഡിക്കൽ ക്യാമ്പ് നടത്തുകയുണ്ടായി.

പൂളക്കുറ്റി സെന്റ് മേരീസ് ദേവാലയ വികാരി മാർട്ടിൻ വരിക്കാനിക്കൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ എം.എൽ. എ അഡ്വ സണ്ണി ജോസഫ് , ഇന്ദിരാ ഗാന്ധി ആശുപത്രി പ്രസിഡന്റ് കെ.പി.സാജു , പി.ആർ.ഒ. സജിത്ത്കുമാർ , എന്നിവർ സന്നിഹിതരായിരുന്നു ചീഫ് ഫിസീഷ്യന്മാരായ മുനീർ, രൂപക് മോഹൻ, എന്നീ ഡോക്ട്ർമാർ ക്യാമ്പിന് നേതൃത്വം നൽകി. മൂന്ന് മെഡിക്കൽ ഓഫീസർമാരും ,15 ഓളം ആശുപത്രി ജീവനക്കാരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60367/a-medical-camp-was-organized-in-the-temple-premises)