---
title: "ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണവും പരിശീലനവും  സംഘടിപ്പിച്ചു"
english_title: "Awareness and training was organized as part of Jal Jeevan project"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60371/awareness-and-training-was-organized-as-part-of-jal-jeevan-project"
published_at: "2022-08-08T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f0ea2d55fe3_Picsart_22-08-08_16-13-07-613.jpg"
keywords: []
---

# ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണവും പരിശീലനവും  സംഘടിപ്പിച്ചു

> **Lead Summary:** ഐ എസ് എ ജീവൻജ്യോതി- കൽപ്പറ്റ നേതൃത്വം നൽകുന്ന ജൽ ജീവൻ മിഷൻ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി സ്കൂൾ തലത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ബോധവൽക്കരണവും പരിശീലനവും, ജലശ്രീ ക്ലബ്ബ് രൂപീകരണവും, സന്ദേശ റാലിയും ആറളം പഞ്ചായത്ത് അംഗണത്തിൽ സംഘടിപ്പിച്ചു.

## Article Content

ഐ എസ് എ ജീവൻജ്യോതി- കൽപ്പറ്റ നേതൃത്വം നൽകുന്ന ജൽ ജീവൻ മിഷൻ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി സ്കൂൾ തലത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ബോധവൽക്കരണവും പരിശീലനവും, ജലശ്രീ ക്ലബ്ബ് രൂപീകരണവും, സന്ദേശ റാലിയും ആറളം പഞ്ചായത്ത് അംഗണത്തിൽ സംഘടിപ്പിച്ചു.

അംഗൻവാടി കുട്ടികൾക്കും ,സ്കൂൾ ജലശ്രീ ക്ലബ് അംഗങ്ങൾക്കുള്ള കിറ്റ് വിതരണ ഉദ്ഘാടനം ആറളം പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. രാജേഷ് നിർവ്വഹിച്ചു. ജലശ്രീ ക്ലബ് രൂപീകരണ ചടങ്ങ് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് അന്ത്യാകുളം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജെസിമോൾ വാഴപ്പള്ളി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് സെക്രട്ടറി രാമചന്ദ്രൻ ,പ്രോഗ്രാം കോഡിനേറ്റർ ജോൺ കെ. ഡി, രാജു ഇ.സി, വൽസ ജോസ്, ജോർജ്ജ് ആലാംപള്ളി, അബ്രാഹം കല്ലുംമാരി, വർഗ്ഗീസ് കുളംകുത്തി, തോമസ് തൈയ്യിൽ, റോയിച്ചൻ മാത്യു, ജോജു വെണ്ണിലത്തിൽ, പീറ്റർ കെ.എം, ജിൻ്റോ തോമസ്, മെമ്പർമാരായ ഷൈൻ ബാബു, ബിന്ദു യു.എസ്, ജെസ്സി ഉമ്മിക്കുഴി, മാർഗരറ്റ് വെട്ടിയാംകണ്ടത്തിൽ, നാസർ സി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. അംഗൻവാടി കുട്ടികൾക്കും സ്കൂൾ ജലശ്രീ ക്ലബ് അംഗങ്ങൾക്കുള്ള കിറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60371/awareness-and-training-was-organized-as-part-of-jal-jeevan-project)