---
title: "ഇടുക്കി ഡാമിലെ എല്ലാ ഷട്ടറുകളും തുറന്നു"
english_title: "All the shutters of Idukki Dam were opened"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/60381/all-the-shutters-of-idukki-dam-were-opened"
published_at: "2022-08-08T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f0f5d4b2bf5_images_(4).jpeg"
keywords: []
---

# ഇടുക്കി ഡാമിലെ എല്ലാ ഷട്ടറുകളും തുറന്നു

> **Lead Summary:** **ഇടുക്കി**: നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ ഇടുക്കി ഡാമിലെ എല്ലാ ഷട്ടറുകളും തുറന്നു. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് നേരത്തേ തുറക്കാതിരുന്ന രണ്ട് ഷട്ടര്‍കൂടി തുറന്നത്.

## Article Content

**ഇടുക്കി**: നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ ഇടുക്കി ഡാമിലെ എല്ലാ ഷട്ടറുകളും തുറന്നു. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് നേരത്തേ തുറക്കാതിരുന്ന രണ്ട് ഷട്ടര്‍കൂടി തുറന്നത്.

ഇതോടെ സെക്കന്റില്‍ രണ്ടരലക്ഷം ഘന അടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. ഇതോടെ തടിയമ്ബാട് ചപ്പാത്തില്‍ വെള്ളംകയറിയിട്ടുണ്ട്. വെള്ളംകയറാന്‍ സാദ്ധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയും ജാഗ്രതാ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/60381/all-the-shutters-of-idukki-dam-were-opened)