---
title: "മയക്ക് മരുന്നുമായി യുവാവ് പേരാവൂർ എക്സൈസിന്റെ പിടിയിൽ"
english_title: "Peravoor Excise "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6039/peravoor-excise"
published_at: "2021-10-19T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616ec0c830b43_PicsArt_10-19-06.27.32.jpg"
keywords: []
---

# മയക്ക് മരുന്നുമായി യുവാവ് പേരാവൂർ എക്സൈസിന്റെ പിടിയിൽ

> **Lead Summary:** **മയക്ക് മരുന്നുമായി യുവാവ് പേരാവൂർ എക്സൈസിന്റെ പിടിയിൽ**

## Article Content

**മയക്ക് മരുന്നുമായി യുവാവ് പേരാവൂർ എക്സൈസിന്റെ പിടിയിൽ**

പേരാവൂർ: മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. പേരാവൂർ എക്സൈസ് പാർട്ടിയും, കണ്ണൂർ എക്‌സൈസ് ഇന്റെല്ലിജൻസ് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ മാലൂർ ത്രിക്കടാരിപോയിൽ സ്വദേശി മുഹമ്മദ് ഷെഫിക്ക് എന്നയാളെ മാരക മയക്ക് മരുന്നായ എം ഡി എം എ (2.2 gm) സഹിതം ഇ ഐ സിനു കോയില്ലത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

 യുവാവ് മുൻമ്പ് മയക്ക് മരുന്ന് കേസിൽ പ്രതിയാണ്. നർകോട്ടിക് നിയമപ്രകാരം 0 .5 gm കൈവശം വെച്ചാൽ ജാമ്യം ലഭിക്കാത്ത കുറ്റമാണിത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കണ്ണൂർ ഇന്റെല്ലിജെൻസ് ഇ ഐ കെ പ്രമോദ്, പ്രേവന്റീവ് ഓഫീസർമാരായ പദ്മരാജൻ, നിസാർ ഒ , ഷാജി സി പി , സിവിൽ എക്സൈസ് ഓഫീസർമാരായ വിജയൻ, സതീശൻ, സന്തീപ് ജി എക്സൈസ് ഡ്രൈവർ കെ ഉത്തമൻ എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6039/peravoor-excise)